PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 13.10.2020
Posted On:
13 OCT 2020 6:16PM by PIB Thiruvananthpuram
ഇതുവരെ:
ദശലക്ഷത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കും ഉയര്‍ന്ന പരിശോധനയും ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ സ്ഥാനം നിലനിര്‍ത്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,73,014 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ആകെ പരിശോധനകള്‍ 8.89 കോടിയായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്;പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവു രേഖപ്പെടുത്തി
ദേശീയതലത്തില്‍ രോഗമുക്തി നിരക്ക് 86.78%
കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള മന്ത്രിതല സമിതിയുടെ 21-ാമത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സേവനം ഇ-സഞ്ജീവനി അഞ്ച് ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി
#Unite2FightCorona
#IndiaFightsCorona
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി, ആഗോളതലത്തില്‍ ദശലക്ഷത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കും ഉയര്‍ന്ന പരിശോധനയും ഉള്ള രാജ്യങ്ങളിലൊന്ന് എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ശലക്ഷത്തിലെ രോഗികള്‍ ആഗോളതലത്തില്‍ 4,794 ആണ്. ഇന്ത്യയിലിത് 5,199 ആണ്. ബ്രിട്ടന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ദശലക്ഷത്തിലെ കോവിഡ് കേസുകളുടെ എണ്ണം കൂടുതല്‍ ആണ്.ഇന്ത്യയില്‍ ദശലക്ഷത്തിലെ കോവിഡ് മരണങ്ങള്‍ 79 ആണ്. ലോക ശരാശരി 138 ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1663941
കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള മന്ത്രിതല സമിതിയുടെ 21-ാമത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു: കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള 21-ാമത് മന്ത്രിതലയോഗത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ, വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ , ആരോഗ്യ, കുടുംബക്ഷേമ സഹ മന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ, നീതി ആയോഗ് അംഗം (ആരോഗ്യം) വിനോദ് കെ. പോൾ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1663968
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സേവനം ഇ-സഞ്ജീവനി അഞ്ച് ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി; ഇ-സഞ്ജീവനി ഒപിഡി ഇപ്പോള്‍ 216 ഓണ്‍ലൈന്‍ ഒപിഡികള്‍ നടത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1663795
ആയുഷ് സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള റീജണല്‍ റോ ഡ്രഗ് റിപ്പോസിറ്ററി ചെന്നൈയില്‍ ആരംഭിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1663989
ദേശീയ ഷൂട്ടിങ്ങ് ക്യാംപ് സുരക്ഷിതമായി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുത്ത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1663951
കോവിഡ് കാലത്ത് വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കിയ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലളവിനേക്കാല്‍ ഉയര്‍ന്നതെന്ന് ഡോ. ജിതേന്ദ്ര സിങ്ങ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1664041
****
(Release ID: 1664074)
Visitor Counter : 237
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu