റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഭാരത്മാല പദ്ധതിയ്ക്ക് കീഴിൽ പണി പൂർത്തീകരിച്ചത് 2,921 കിലോമീറ്റർ റോഡ്

Posted On: 11 OCT 2020 9:39AM by PIB Thiruvananthpuram

322 പദ്ധതികളിലായി 12,413 കിലോമീറ്റർ ദൂരം റോഡ് ആണ് ഭാരത്മാല പദ്ധതിക്ക് കീഴിൽ 2020 ഓഗസ്റ്റ് വരെ നൽകിയിട്ടുള്ളത്. കൂടാതെ ഇന്നുവരെ 2,921 കിലോമീറ്റർ ദൂരം പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുമുണ്ട്.

 

കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം, രാജ്യത്തെ ദേശീയപാത ശൃംഖലകളെപ്പറ്റി വിശദമായ അവലോകനം നടത്തുകയും ഭാരത്മാല പദ്ധതി ഒന്നാം ഘട്ടത്തിനുള്ള നിക്ഷേപത്തിന് അനുമതി നൽകുകയും ചെയ്തു. 5,35,000 കോടി രൂപ ചെലവിൽ 34,800 കിലോമീറ്റർ ദൂരമാണ് ഒന്നാം ഘട്ടത്തിന് കീഴിൽ പൂർത്തിയാക്കുക.

 

****(Release ID: 1663513) Visitor Counter : 68