ആഭ്യന്തരകാര്യ മന്ത്രാലയം
അന്തരിച്ച മുൻ കേന്ദ്ര മന്ത്രി റാം വിലാസ് പസ്വന്റെ ന്യൂഡൽഹിയിലെ വസതിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമോപചാരമർപ്പിച്ചു
प्रविष्टि तिथि:
09 OCT 2020 2:39PM by PIB Thiruvananthpuram
അന്തരിച്ച മുൻ കേന്ദ്രമന്ത്രി റാംവിലാസ് പസ്വാന്റെ ന്യൂഡൽഹിയിലെ വസതിയിലെത്തി ആഭ്യന്തരമന്ത്രി അമിത്ഷാ അന്തിമോപചാരമർപ്പിച്ചു.
മുതിർന്ന കേന്ദ്ര മന്ത്രിമാരിൽ ഒരാളായ റാം വിലാസ് പസ്വാന് അന്തിമോപചാരമർപ്പിച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മാന്യമായ പെരുമാറ്റം കൊണ്ടും പൊതുജന ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ കൊണ്ടും അദ്ദേഹം എന്നും ജനങ്ങളുടെ മനസ്സിൽ ഓർമ്മിക്കപ്പെടും എന്ന് ശ്രീ ഷാ ട്വീറ്റ് ചെയ്തു. ദൈവത്തിന്റെ കരുണ അദ്ദേഹത്തിന് മേൽ ഉണ്ടാകട്ടെ എന്നും ഈ നഷ്ടം സഹിക്കാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഉണ്ടാവട്ടെ എന്നും ആഭ്യന്തരമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
****
(रिलीज़ आईडी: 1663103)
आगंतुक पटल : 142