പ്രധാനമന്ത്രിയുടെ ഓഫീസ്‌

കനഡയില്‍ നടന്ന ഇന്‍വെസ്റ്റ് ഇന്ത്യ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം

Posted On: 08 OCT 2020 8:00PM by PIB Thiruvananthpuram

പ്രിയപ്പെട്ട സുഹൃത്തുക്കളേ, നമസ്തേ!

 

ആദ്യമായി വേദി ഒരുക്കിയതിനു ശ്രീ. പ്രേം വത്സയോടു നന്ദി പറയാന് ആഗ്രഹിക്കുന്നു. കനഡയിലെ കുറെയേറെ നിക്ഷേപകരെയും ബിസിനസുകാരെയും ഇവിടെ കാണാന് സാധിച്ചതില് സന്തോഷം. ഇന്ത്യയിലുള്ള അളവറ്റ നിക്ഷേപ, ബിസിനസ് അവസരങ്ങളെക്കുറിച്ച് അറിയാന് നിങ്ങള്ക്ക് അവസരം ലഭിക്കുന്നു എന്നതില് ഞാന് ആഹ്ലാദിക്കുന്നു.

 

സുഹൃത്തുക്കളേ, ഇവിടെ കൂടിയവരില് മിക്കവര്ക്കും പൊതുവായുള്ള ഒരു കാര്യമുണ്ട്. ഇതില് നിക്ഷേപത്തെ സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുന്നവരുണ്ട്- അപകട സാധ്യതയുള്ള തീരുമാനങ്ങള്; നിക്ഷേപം നടത്തുമ്പോള് ലാഭം പ്രവചിക്കുന്ന തീരുമാനങ്ങള്.

 

എനിക്കു നിങ്ങളോടു ചില കാര്യങ്ങള് ചോദിക്കാനുണ്ട്: ഒരു രാജ്യത്തു നിക്ഷേപിക്കുന്നതിനുമുന്പ് നിങ്ങള് എന്തിനക്കുറിച്ചാണു ചിന്തിക്കുക? രാജ്യത്തു സജീവമായ ജനാധിപത്യമുണ്ടോ, രാജ്യത്തിനു രാഷ്ട്രീയ സ്ഥിരതയുണ്ടോ, നിക്ഷേപ-ബിസിനസ് സൗഹൃദപരമായ നയങ്ങളുണ്ടോ, ഭരണം സുതാര്യമാണോ, നൈപുണ്യമുള്ളവരുടെ ലഭ്യതയുണ്ടോ, വലിയ വിപണിയുണ്ടോ തുടങ്ങി നിങ്ങള് സ്വയം ചോദിക്കുന്ന പല ചോദ്യങ്ങള് കാണും.

 

ഇത്തരം എല്ലാ ചോദ്യങ്ങള്ക്കുമുള്ള അവിതര്ക്കിതമായ ഉത്തരം ഒന്നേയുള്ളൂ, അത് ഇന്ത്യ എന്നതാണ്.

 

എല്ലാവര്ക്കും അവസരമുണ്ട്- സ്ഥാപനവല്കൃത നിക്ഷേപകര്ക്കും ഉല്പാദകര്ക്കും നൂതനാശയ സംവിധാനത്തെ പിന്തുണയ്ക്കുന്നവര്ക്കും അടിസ്ഥാന സൗകര്യ കമ്പനികള്ക്കും. നിക്ഷേപിക്കാനും യൂണിറ്റുകള് തുടങ്ങാനും ബിസിനസ് നടത്താനും സൗകര്യമുണ്ട്. സ്വകാര്യ മേഖലയുമായും ഗവണ്മെന്റുമായും പങ്കാളിത്തം നേടാന് അവസരമുണ്ട്. പഠിക്കാനും സമ്പാദിക്കാനും മാത്രമല്ല, നേതൃസ്ഥാനം വഹിക്കാനും വളരാനും അവസരമുണ്ട്.

 

സുഹൃത്തുക്കളേ, കോവിഡാനന്തര ലോകത്തില് വിവിധ പ്രശ്നങ്ങളെക്കുറിച്ചു നിങ്ങള് കേള്ക്കാനിടയാകും- ഉല്പാദനത്തിന്റെയും വിതരണ ശൃംഖലയുടെയും പി.പി.ഇയുടെയും മറ്റും പ്രശ്നങ്ങള്. പ്രശ്നങ്ങള് ഉണ്ടാവുക സ്വാഭാവികമാണ്.

 

എന്നാല് പ്രശ്നങ്ങള് നിലനില്ക്കാന് ഇന്ത്യ അനുവദിക്കുന്നില്ല. പുര് സ്ഥിതി പ്രാപിക്കാനുള്ള പ്രവര്ത്തനം വഴി ഞങ്ങള് പ്രശ് പരിഹാരത്തിന്റെ നാടായി മാറി.

 

ഞങ്ങള് 80 കോടി പേര്ക്ക് സൗജന്യമായി ഭക്ഷ്യധാന്യവും എട്ടു കോടി കുടുംബങ്ങള്ക്കു സൗജന്യമായി പാചകവാതകവും നല്കി, അതും ഏറെക്കാലം. വിതരണ സംവിധാനം താറുമാറായെങ്കിലും 40 കോടി കര്ഷകരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും ആവശ്യക്കാരുടെയും അക്കൗണ്ടില് നേരിട്ടു പണമെത്തിക്കാന് ഞങ്ങള്ക്കു കഴിഞ്ഞു.

 

ഇതു ഭരണ സംവിധാനത്തിന്റെയും കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നാം നിര്മിച്ചെടുത്ത സംവിധാനത്തിന്റെയും കരുത്തു പ്രകടമാക്കുന്നു.

 

സുഹൃത്തുക്കളേ, ഇന്ത്യ ലോകത്തിന്റെ മരുന്നു നിര്മാണ കേന്ദ്രമായി പ്രവര്ത്തിക്കുകയാണ്. മഹാവ്യാധി വേളയില് 150ലേറെ രാജ്യങ്ങള്ക്കു ഞങ്ങള് മരുന്നു ലഭ്യമാക്കി.

 

വര്ഷം മാര്ച്ച്-ജൂണ് കാലയളവില് ഞങ്ങളുടെ കാര്ഷിക കയറ്റുമതി 23 ശതമാനം ഉയര്ന്നു. രാജ്യമൊന്നാകെ ലോക്ഡൗണ് നിലനില്ക്കുമ്പോഴാണ് നേട്ടം യാഥാര്ഥ്യമായത്.

 

ഇപ്പോള് ഞങ്ങളുടെ ഉല്പാദന മേഖല പൂര്ണമായും സജീവമാണ്. മഹാവ്യാധിക്കുമുന്പ് ഇന്ത്യക്ക് പി.പി.. കിറ്റുകള് ഉല്പാദിപ്പിക്കാന് സാധിക്കുമായിരുന്നില്ല. ഇപ്പോള് ഇന്ത്യ പ്രതിദിനം ദശലക്ഷക്കണക്കിനു പി.പി.. കിറ്റുകള് ഉല്പാദിപ്പിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്നു.

 

ഉല്പാദനം വര്ധിപ്പിക്കാനുള്ള പ്രതിബദ്ധത ഞങ്ങള് പുലര്ത്തിവരുന്നു. കോവിഡ്-19നെതിരായ കുത്തിവെപ്പിന്റെ ഉല്പാദനത്തില് ലോകത്തെയാകെ സഹായിക്കാന് ഞങ്ങള് ആഗ്രഹിക്കുന്നു.

 

സുഹൃത്തുക്കളേ, ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ കരുത്തുറ്റതാണ് എന്നല്ല, നാളെ കൂടുതല് ശക്തി പ്രാപിക്കും. എങ്ങനെയെന്നു ഞാന് വിവരിക്കാം.

 

ഇപ്പോള് പ്രത്യക്ഷ വിദേശ നിക്ഷേപം വളരെ ഉദാരവല്ക്കരിച്ചിരിക്കുന്നു. സോവറീന് വെല്ത്തിനും പെന്ഷന് ഫണ്ടുകള്ക്കും സൗഹൃദപരമായ നികുതിഭരണം ഞങ്ങള് സൃഷ്ടിച്ചു.

 

കരുത്തുള്ള ബോണ്ട് വിപണി വികസിപ്പിച്ചെടുക്കുന്നതിനായി ശ്രദ്ധേയമായ പരിഷ്കാരങ്ങള് നടപ്പാക്കിയിട്ടുണ്ട്. മുന്നിര മേഖലകള്ക്കായി ഉത്തേജക പദ്ധതികള് തയ്യാറാക്കിയിട്ടുണ്ട്.

 

മരുന്ന് ഉല്പാദനം, വൈദ്യ ഉപകരണങ്ങള്, ഇലക്ട്രോണിക്സ് ഉല്പന്ന ഉല്പാദനം തുടങ്ങിയ മേഖലകള് പ്രവര്ത്തിച്ചുവരുന്നു. നിക്ഷേപകര്ക്കായി വര്ധിച്ച തോതിലുള്ള ശ്രദ്ധ ഉറപ്പാക്കുകയും ഫലപ്രദമായ നിയന്ത്രണം സാധ്യമാക്കുകയും ചെയ്യണം. ഇതിനായി ശാക്തീകരിക്കപ്പെട്ട സെക്രട്ടറിമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്.

 

വിവിധ മേഖലകളിലായുള്ള, അതായത് വിമാനത്താവളങ്ങള്, റെയില്വേ, ഹൈവേകള്, ഊര് വിതരണ ലൈനുകള് മുതലായ മേഖലകളിലായുള്ള, സ്വത്തുക്കള് ഫലപ്രദമാംവിധം ഉപയോഗപ്പെടുത്തുകയാണ്. പൊതു, സ്വകാര്യ സ്വത്തുക്കളില്നിന്നു പണമുണ്ടാക്കാന് ട്രസ്റ്റുകള്ക്ക് അനുമതി നല്കി.

 

സുഹൃത്തുക്കളേ, ഇപ്പോള് ഇന്ത്യ ചിന്തയിലും വിപണിയുടെ കാര്യത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്ക്കു വിധേയമാവുകയാണ്. ഇന്ന് ഇന്ത്യ നിയന്ത്രണം ഒഴിവാക്കുന്നതിനും കമ്പനീസ് ആക്റ്റിലെ വിവിധ കുറ്റകൃത്യങ്ങള് ക്രിമിനല് കുറ്റമല്ലാതാക്കുന്നതിനുമുള്ള യാത്രയിലാണ്.

 

കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ ഇന്ത്യ ബിസിനസ് സുഗമമാക്കുന്നതു സംബന്ധിച്ച ആഗോള സൂചികയിലെ ഇടം 142ല്നിന്ന് 63ലേക്ക് ഉയര്ത്തി. പുരോഗതിയുടെ നേട്ടം എല്ലാവര്ക്കും വ്യക്തമാകും. ഇന്ത്യക്ക് 2019 ജനുവരിക്കും 2020 ജൂലൈക്കും ഇടയിലുള്ള ഒന്നര വര്ഷത്തിനിടെ സ്ഥാപനവല്കൃത നിക്ഷേപകരില്നിന്ന് 7000 കോടി യു.എസ്. ഡോളര് ലഭിച്ചു. ഇത് 2013നും 2017നും ഇടയിലുള്ള നാലു വര്ഷത്തിനിടെ ലഭിച്ചതിന് ഏതാണ്ടു തുല്യമാണ്.  ആഗോള പ്രത്യേക്ഷ വിദേശ നിക്ഷേപം ഒരു ശതമാനം താഴ്ന്ന 2019ല് ഇന്ത്യയിലെ പ്രത്യക്ഷ വിദേശ നിക്ഷേപത്തില് 20 ശതമാനം വളര്ച്ചയുണ്ടായി എന്നതില്നിന്ന് ആഗോള നിക്ഷേപക സമൂഹം ഇന്ത്യയില് അര്പ്പിക്കുന്ന വിശ്വാസം പ്രകടമാണ്.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നായി വര്ഷത്തെ ആദ്യ ആറു മാസങ്ങളില് 2000 കോടി യു.എസ്. ഡോളര് ഇന്ത്യക്കു ലഭിച്ചു. കോവിഡ്-19 ഏറ്റവും ഉയര്ന്നിരുന്ന വേളയിലായിരുന്നു ഇതെന്ന് ഓര്ക്കണം.

 

ഗിഫ്റ്റ് സിറ്റിയിലെ രാജ്യാന്തര സാമ്പത്തിക സേവന കേന്ദ്രം നമ്മുടെ പ്രധാന പദ്ധതികളില് ഒന്നാണ്. ആഗോളതലത്തില് ഇടപാടുകള് നടത്തുന്നതിന് അനുയോജ്യമായ വേദിയായി അതിനെ ഉപയോഗപ്പെടുത്താന് നിക്ഷേപകര്ക്കു സാധിച്ചു. അതിനായി സമ്പൂര്ണമായും ശാക്തീകരിക്കപ്പെട്ട ഏകീകൃത നിയന്ത്രണ സംവിധാനം രൂപീകരിച്ചു.

 

സുഹൃത്തുക്കളേ, കോവിഡ്-19 മഹാവ്യാധിയെ നേരിടാന് സവിശേഷമായ സമീപനമാണു ഞങ്ങള് കൈക്കൊണ്ടത്.

 

പാവങ്ങള്ക്കും ചെറുകിട ബിസിനസുകള്ക്കുമായി ഞങ്ങള് ആശ്വാസ പദ്ധതികളും ഉത്തേജക പദ്ധതികളും നടപ്പാക്കി. അതേസമയം, ഘടനാപരമായ പരിഷ്കാരങ്ങളും നടപ്പാക്കി. പരിഷ്കാരങ്ങള് ഉല്പാദന ക്ഷമതയും അഭിവൃദ്ധിയും ഉയര്ത്തും.

 

വിദ്യാഭ്യാസം, തൊഴില്, കൃഷി എന്നീ മേഖലകളില് ഒരുകൂട്ടം പരിഷ്കാരങ്ങള് ഇന്ത്യ നടപ്പാക്കി. ഇവ ഓരോ ഇന്ത്യക്കാരനും ഗുണം ചെയ്യും.

 

തൊഴില്, കൃഷി എന്നീ മേഖലകളിലെ പഴയ നിയമങ്ങള് പരിഷ്കരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കി. അതുവഴി സ്വകാര്യ മേഖലയുടെ വര്ധിച്ച പങ്കാളിത്തം ഉറപ്പാക്കാനും ഗവണ്മെന്റിന്റെ സുരക്ഷാ വലകള് ശക്തമാക്കാനും സാധിക്കുന്നു.

 

പരിഷ്കാരങ്ങള് സംരംഭകര്ക്കും കഠിനാധ്വാനികള്ക്കും ഗുണകരമായ സാഹചര്യം സൃഷ്ടിക്കും. വിദ്യാഭ്യാസ മേഖലയില് നടപ്പാക്കിയ പരിഷ്കാരങ്ങള് നമ്മുടെ യുവാക്കളുടെ പ്രതിഭ കൂടുതല് പ്രയോജനപ്പെടുത്തുന്നതിനു സഹായകമാകും. പരിഷ്കാരങ്ങള് കൂടുതല് വിദേശ സര്വകലാശാലകള് ഇന്ത്യയിലേക്കു വരുന്നതിനു വഴിതുറക്കുകയും ചെയ്യും.

 

തൊഴില്നിയമ പരിഷ്കാരം വഴി തൊഴില് കോഡുകളുടെ എണ്ണം കുറയും. തൊഴിലാളികള്ക്കും തൊഴിലുടമയ്ക്കും സഹായകമാവുന്ന അവ ബിസിനസ് ചെയ്യുന്നതു സുഗമമാക്കുകയും ചെയ്യും.

 

കാര്ഷിക മേഖലയില് നടപ്പാക്കിയ പരിഷ്കാരങ്ങള് ദീര്ഘകാലം ഗുണകരമായിത്തീരും. അതു കര്ഷകര്ക്കു മുന്നില് കൂടുതല് സാധ്യതകള് ലഭ്യമാക്കുക മാത്രമല്ല, കയറ്റുമതി വര്ധിക്കാനും ഇടയാക്കും.

പരിഷ്കാരങ്ങള് സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ ശ്രമങ്ങളെ പിന്തുണയ്ക്കും. സ്വാശ്രയത്വത്തിനായി പ്രവര്ത്തിക്കുക വഴി നാം ആഗോള നന്മയ്ക്കും അഭിവൃദ്ധിക്കുമായി സംഭാവന അര്പ്പിക്കുകയാണു ചെയ്യുന്നത്.

 

സുഹൃത്തുക്കളേ,

 

നിങ്ങള് വിദ്യാഭ്യാസ രംഗത്തു പങ്കാളികളെ തേടുന്നുണ്ടെങ്കില് അതിനു പറ്റിയ സ്ഥലം ഇന്ത്യയാണ്.

നിങ്ങള് ഉല്പാദന, സേവന രംഗങ്ങളില് നിക്ഷേപിക്കാന് ആഗ്രഹിക്കുന്നുണ്ടെങ്കില് അതിനു യോജിച്ച സ്ഥലം ഇന്ത്യയാണ്.

 

നിങ്ങള് കാര്ഷികമേഖലയില് സഹകരണം തേടുന്നുണ്ടെങ്കില് അതിനു പറ്റിയ സ്ഥലം ഇന്ത്യയാണ്.

 

സുഹൃത്തുക്കളേ,

 

ഇന്ത്യ-കനഡ ഉഭയകക്ഷി ബന്ധം നമ്മുടെ പൊതു ജനാധിപത്യ മൂല്യങ്ങളിലും താല്പര്യങ്ങളിലും അധിഷ്ഠിതമാണ്. നാം തമ്മിലുള്ള ബഹുമുഖ ബന്ധത്തില് വ്യാപാര, നിക്ഷേപ ബന്ധങ്ങള് അവിഭാജ്യമാണ്.

ഇന്ത്യയിലെ 20ാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപക രാജ്യം കനഡയാണ്. അറുനൂറിലേറെ കനേഡിയന് കമ്പനികള് ഇന്ത്യയില് പ്രവര്ത്തിക്കുന്നുണ്ട്. ഇതുവരെ ഇന്ത്യയില് 5,000 കോടി ഡോളര് കനേഡിയന് പെന്ഷന് ഫണ്ട് നിക്ഷേപം ഉണ്ടെന്നാണ് എനിക്ക് അറിയാന്കഴിഞ്ഞത്.

 

അക്കങ്ങളിലും എത്രയോ ശക്തമാണ് നാം തമ്മിലുള്ള ബന്ധം. ഒരുമിച്ചുനിന്നാല് കൂടുതല് നേട്ടങ്ങള് സാധ്യമാകുമെന്നുകൂടിയാണ് ഇതില്നിന്നു മനസ്സിലാക്കേണ്ടത്.

 

ഏറ്റവും വലുതും അനുഭവജ്ഞാനമുള്ളതുമായ അടിസ്ഥാന സൗകര്യ നിക്ഷേപകരുടെ നാടാണ് കനഡ. ഇന്ത്യയില് ആദ്യം നേരിട്ടു നിക്ഷേപം നടത്തിയ പെന്ഷന് ഫണ്ടുകളില് കനഡയില്നിന്നുള്ളതും ഉള്പ്പെടും. അവയില് പലതും ഹൈവേകള്, വിമാനത്താവളങ്ങള്, ചരക്കുനീക്കം, ടെലികോം, ഭൂമിയിടപാട് എന്നീ മേഖലകളിലുള്ള അവസരങ്ങള് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവ പ്രവര്ത്തനം വിപുലപ്പെടുത്താനും പുതിയ മേഖലകളില് നിക്ഷേപം നടത്താനും ആലോചിച്ചുവരികയാണ്. ഏറെക്കാലമായി ഇന്ത്യയില് തുടരുന്ന കനേഡിയന് നിക്ഷേപകര്ക്കു നമ്മുടെ എറ്റവും നല്ല ബ്രാന്ഡ് അംബാസഡര്മാര് ആകാവുന്നതാണ്.

അവരുടെ അനുഭവങ്ങളും വികസനത്തിനും വൈവിധ്യവല്ക്കരണത്തിനുമുള്ള പദ്ധതികളും കൂടിയാണു തെളിവായി മാറുകയും നിങ്ങളെ പരിപാടിയില് പങ്കെടുക്കാന് പ്രേരിപ്പിക്കുകയും ചെയ്തത്. ഇന്ത്യയെ കുറിച്ചു നന്നായി അറിയാമെന്ന നേട്ടവും നിങ്ങള്ക്കുണ്ട്. എല്ലാറ്റിനുമുപരി, ഇന്ത്യന് വംശജര് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില് ഒന്നാണ് കനഡ. നിങ്ങള്ക്കിവിടെ ഒരു തടസ്സവും അനുഭവപ്പെടില്ല. നിങ്ങളുടെ രാജ്യത്തെന്നപോലെ നിങ്ങള് ഇവിടെ സ്വാഗതംചെയ്യപ്പെടും.

 

ചടങ്ങില് പങ്കെടുക്കാന് എന്നെ ക്ഷണിച്ചതിനു നന്ദി. ഒരിക്കല്ക്കൂടി നന്ദി.

 

****

 


(Release ID: 1662962) Visitor Counter : 311