മന്ത്രിസഭ

കൊല്‍ക്കത്ത ഈസ്റ്റ് വെസ്റ്റ് മെട്രോ കോറിഡോറിന്റെ പുതുക്കിയ പദ്ധതിച്ചെലവിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


12 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയുടെ ആകെ നീളം - 16.6 കിലോമീറ്റര്‍

Posted On: 07 OCT 2020 4:26PM by PIB Thiruvananthpuram

 

കൊല്‍ക്കത്ത ഈസ്റ്റ് വെസ്റ്റ് കോറിഡോറിന്റെ പുതുക്കിയ പദ്ധതിച്ചെലവിന്റെ എസ്റ്റിമേറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നടപ്പാക്കല്‍ നയങ്ങളും ലക്ഷ്യങ്ങളും:

റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സംരംഭമായ (സി.പി.എസ്.ഇ) കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായത് 8575 കോടി രൂപയാണ്. റെയില്‍വേ മന്ത്രാലയത്തിന്റെ വിഹിതം 3268.27 കോടി രൂപയും ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ വിഹിതം 1148.31 കോടി രൂപയും ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ ഏജന്‍സി (ജിഐസിഎ) വായ്പ 4158.40 കോടി രൂപയുമാണ്.

5.3 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് ഇടനാഴി 14.02.2020 മുതല്‍ കമ്മീഷന്‍ ചെയ്തിരുന്നു. 2021 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

പദ്ധതി പ്രഭാവം

പദ്ധതി ഗതാഗതക്കുരുക്കു കുറയ്ക്കുകയും നഗരവാസികള്‍ക്ക് കൃത്യമായ യാത്രാസൗകര്യം ഒരുക്കുകയും ചെയ്യും.

ഇന്റര്‍ചേഞ്ച് ഹബ്ബുകള്‍ നിര്‍മിച്ച് മെട്രോ, സബ്-അര്‍ബന്‍ റെയില്‍വേ, ഫെറി, ബസ് ഗതാഗതം തുടങ്ങി ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ബന്ധപ്പെടുത്തും.

പദ്ധതിയുടെ ഗുണഫലങ്ങള്‍:

സുരക്ഷിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനം ജനങ്ങള്‍ക്കു പ്രയോജനപ്രദമാകും.
യാത്രാ സമയം കുറയും.
ഇന്ധന ഉപഭോഗം കുറയും.
റോഡ് അടിസ്ഥാനസൗകര്യത്തിനുള്ള മൂലധനച്ചെലവുകള്‍ കുറയും.
മലിനീകരണവും അപകടവും കുറയും
മെച്ചപ്പെട്ട ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് (ടിഒഡി).
ഇടനാഴിയിലെ ഭൂഭാഗത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയും അധിക വരുമാനം സൃഷ്ടിക്കുകയും ചെയ്യും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
'ആത്മനിര്‍ഭര്‍ ഭാരത്', 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നിവയുടെ സത്ത ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി.

***



(Release ID: 1662429) Visitor Counter : 133