ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

വായ്പ അപേക്ഷയും നടപടിക്രമങ്ങളും ലളിതമാക്കാന്‍ പിഎം സ്വാനിധി- എസ്.ബി.ഐ പോര്‍ട്ടല്‍ എപിഐ ഏകീകരണം

प्रविष्टि तिथि: 07 OCT 2020 11:08AM by PIB Thiruvananthpuram



വഴിയോരക്കച്ചവടക്കാര്‍ക്കുള്ള പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി (പിഎം- സ്വാനിധി)പദ്ധതിയുടെ പോര്‍ട്ടല്‍ എസ്.ബി.ഐ പോര്‍ട്ടലുമായി എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്സ്) മുഖേന ഏകീകരണം നടത്തുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര ന്യൂഡല്‍ഹിയില്‍ നിര്‍വ്വഹിച്ചു. ഏകീകരണത്തോടെ പിഎം സ്വാനിധി പോര്‍ട്ടലിനും എസ.്ബി.ഐ മുദ്ര പോര്‍ട്ടലുനുമിടയില്‍ ഡേറ്റ കൈമാറ്റം സുഗമമാകും. ഇതോടെ വഴിയോരക്കച്ചവടക്കാരുടെ വായ്പ ആവശ്യങ്ങളില്‍ പെട്ടെന്ന് നടപടിയെടുക്കാനും വായ്പ ലഭ്യമാക്കാനും കഴിയും.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന്് ജീവിതം വഴി മുട്ടിയ വഴിയോരക്കച്ചവടക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് 2020 ജൂണ്‍ ഒന്നിനു ആരംഭിച്ച പിഎം സ്വാനിധി 2020 മാര്‍ച്ച് 24നു മുമ്പ് കച്ചവടം ആരംഭിച്ച  50 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്കാണ് ഉപകാരപ്രദമാവുക. ഒരു വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 10,000 രൂപ വരെയാണു ഈ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നത്. 2020 ഒക്ടോബര്‍ 6 വരെ പിഎം സ്വാനിധിക്ക് കീഴില്‍ 20.50 ലക്ഷം അപേക്ഷകളാണുലഭിച്ചത്. ഇതില്‍ 7.85 ലക്ഷത്തിലധികം വായ്പകള്‍ അനുവദിച്ചു. 2.40 ലക്ഷത്തിലധികം വായ്പകള്‍ വിതരണവും ചെയ്തു.

***

 


(रिलीज़ आईडी: 1662387) आगंतुक पटल : 236
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Tamil , Telugu , Kannada