സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

വിദ്യാഭ്യാസ സാമഗ്രികൾ ഇന്ത്യൻ ആംഗ്യഭാഷയിലേക്ക് മാറ്റുന്നതിന്‌ ഐ‌എസ്‌എൽ‌ആർ‌ടി‌സിയും എൻ‌സി‌ആർ‌ടിയും തമ്മിൽ ചരിത്രപരമായ ധാരണാപത്രം ഒപ്പിട്ടു

Posted On: 06 OCT 2020 4:44PM by PIB Thiruvananthpuram



വിദ്യാഭ്യാസ സാമഗ്രികളുടെ നിർമ്മിതിക്കുള്ള ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രമായ -ഐ‌എസ്‌എൽ‌ആർ‌ടി‌സി (സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡി‌പി‌ഡബ്ല്യുഡി ), എൻ‌സി‌ആർ‌ടി (ദേശീയ വിദ്യാഭ്യാസ മന്ത്രാലയം) എന്നിവ തമ്മിൽ ചരിത്രപരമായ ധാരണാപത്രം ഒപ്പുവച്ചു.  ആംഗ്യഭാഷയിൽ ബധിരരായ കുട്ടികൾക്ക് താൽപര്യമുള്ള ആശയവിനിമയ മാർഗത്തിലൂടെ പ്രവേശിക്കാം.

വിർച്വലായാണ്‌   ധാരണാപത്രം ഒപ്പിട്ടത്. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. തവാർചന്ദ് ഗെലോട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പോഖ്രിയാൽ നിഷാങ്ക്,  ഡിഇപിഡബ്ല്യുഡി സെക്രട്ടറി ശ്രീമതി ശകുന്തള ഡോളി ഗാംലിൻ, വിദ്യാഭ്യാസ സെക്രട്ടറി (എസ്ഇ&എൽ) ശ്രീമതി. അനിത കാർവാൾ,  ഐ‌എസ്‌‌എൽ‌ആർ‌ടി‌സി ഡയറക്ടറും ഡിഇപിഡബ്ല്യുഡി ജോയിന്റ് സെക്രട്ടറിയുമായ  ഡോ. പ്രഭോദ് സേത്ത്, എൻ‌സി‌ആർ‌ടി ഡയറക്ടർ പ്രൊഫ. ഹൃഷികേശ് സേനാപതി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഈ ധാരണാപത്രം ചരിത്രപരമായ നടപടിയാണെന്നും ഇന്ത്യൻ ആംഗ്യഭാഷയിൽ (ഐ‌എസ്‌എൽ) എൻ‌സി‌ആർ‌ടി പാഠപുസ്തകങ്ങളുടെ ലഭ്യത കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക്  വിദ്യാഭ്യാസസാമഗ്രികൾ  ഉറപ്പാക്കുമെന്നും ഇത് ഉപയോഗപ്രദവും തികച്ചും ആവശ്യമുള്ളതുമാണെന്നും  ചടങ്ങിൽ സംസാരിച്ച   മന്ത്രി തവാർചന്ദ് ഗെലോട്ട് പറഞ്ഞു. ശ്രവണ വൈകല്യമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, അധ്യാപക വിദ്യാർഥികൾ ,രക്ഷകർത്താക്കൾ, ശ്രവണ വൈകല്യമുള്ള സമൂഹം എന്നിവർക്കും വേണ്ടിയുള്ളതും രാജ്യത്തെ ശ്രവണ വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ വളരെയധികം സ്വാധീനിക്കുന്നതുമാണ്‌ ധാരണാപത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

***
 


(Release ID: 1662105) Visitor Counter : 166