പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജസ്റ്റിസ് എ.എസ് ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 05 OCT 2020 6:17PM by PIB Thiruvananthpuram

ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും നിലവിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായ ജസ്റ്റിസ് എ.എസ് ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചിച്ചു.
 

'' ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും നിലവിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായ ജസ്റ്റിസ് എ.എസ്. ദവേയുടെ നിര്യാണം വല്ലാത്ത മനോവേദനയുണ്ടാക്കി. നിയമമേഖലയില്‍ നല്‍കിയ സംഭാവനകളുടെ പേരില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി'' പ്രധാനമന്ത്രി പറഞ്ഞു.

****


(Release ID: 1661824) Visitor Counter : 136