ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ലോക ആവാസവ്യവസ്ഥാ ദിനം

Posted On: 05 OCT 2020 1:05PM by PIB Thiruvananthpuram



2015 ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ സ്വീകരിച്ച സുസ്ഥിര വികസനത്തിനായുള്ള 'അജണ്ട 2030' ഭൂമിയ്ക്കും അതിൽ നിവസിക്കുന്ന ജനങ്ങൾക്കുള്ള മാർഗ്ഗരേഖയാണെന്ന് കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി. 17 സുസ്ഥിരവികസന ലക്ഷ്യങ്ങളും 169 ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്നത്, 2030 അജണ്ടയുടെ സാക്ഷാത്കാരത്തിന് ഏവരുടെയും ഒരുമിച്ചുള്ള പ്രയത്നവും വീക്ഷണവും അനിവാര്യമാണ് എന്നതാണ്, ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു.

ഇന്ത്യയെപ്പോലെ ബൃഹത്തും വൈവിധ്യപൂർണവുo ജനസംഖ്യ കൂടിയതുമായ ഒരു രാജ്യത്ത് നഗര അജണ്ട നടപ്പാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ലോക ആവാസ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ നിർമ്മാൺ ഭവനിൽ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സെക്രട്ടറി ശ്രീ ദുർഗ്ഗാ ശങ്കർ മിശ്ര, ഐക്യരാഷ്ട്രസഭ ഏജൻസികൾ, വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവര്വെബ്ബിനാറിൽ പങ്കെടുത്തു.

ദിനാചരണത്തോടനുബന്ധിച്ച് ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ സംഘടനകൾ തയ്യാറാക്കിയ -പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു.

****



(Release ID: 1661742) Visitor Counter : 151