വാണിജ്യ വ്യവസായ മന്ത്രാലയം

കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന്  ശ്രീ പീയൂഷ് ഗോയൽ

Posted On: 30 SEP 2020 5:02PM by PIB Thiruvananthpuram



കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ റെയിൽ‌വേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വിശേഷിപ്പിച്ചു. 'ന്യൂ വേൾഡ് ഓർഡർ - ആത്മനിർഭർ ഭാരത്' എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് തെലങ്കാന ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ഇന്ത്യയിലെ കാർഷിക ചരിത്രഗതി തന്നെ മാറ്റിമറിക്കും. നമ്മുടെ കർഷകരുടെ ഉൽപാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കും. കാർഷിക മേഖല അഴിച്ചുപണിയുന്നതിലൂടെ സ്വകാര്യപങ്കാളിത്തത്തിലേക്ക് തുറക്കുന്നതിലൂടെയും പുതിയ വഴികൾ കണ്ടെത്തി കർഷകരെ ശാക്തീകരിക്കും. നമ്മുടെ  കർഷകർക്ക്  വിപണിയില്‍ മിനിമം താങ്ങുവിലയിൽ വിൽക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്‌മനിർഭർ ഭാരതിലൂടെ ആഗോള തലത്തിലേക്ക് ഇന്ത്യയുടെ വാതിലുകൾ വിശാലമായി തുറക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആധുനിക സാങ്കേതികവിദ്യ ലഭിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് മികച്ച സേവനം നൽകാനാവും.  ആഭ്യന്തര വ്യവസായ പോഷണത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.  


***


(Release ID: 1660412) Visitor Counter : 157