നിതി ആയോഗ്‌

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഊർജ്ജ പരിവർത്തനവും ലക്ഷ്യംവെച്ചുള്ള ധാരണ പ്രസ്താവനയിൽ നീതി ആയോഗും നെതർലാൻഡ്സ് എംബസിയും ഒപ്പുവച്ചു

Posted On: 30 SEP 2020 1:27PM by PIB Thiruvananthpuram


 
ശുദ്ധമായ കൂടുതൽ ഊർജ്ജ സ്രോതസ്സുകൾക്കായി കാർബൺ ബഹിർഗമനതോത് കുറയ്ക്കാനും ഊർജ്ജ പരിവർത്തനത്തിനും ലക്ഷ്യം വെച്ചുള്ള ധാരണ പ്രസ്താവനയിൽ 2020 സെപ്റ്റംബർ 28ന് നീതി ആയോഗും  നെതർലാൻഡ് എംബസിയും ന്യൂഡൽഹിയിൽ ഒപ്പുവെച്ചു.

നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തും ഇന്ത്യയിലെ നെതർലാൻഡ്സ് അംബാസഡർ മാർട്ടിൻ വാൻ ഡൻ ബെർഗുമാണ് സംയുക്ത ധാരണപ്രസ്താവനയിൽ ഒപ്പുവച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട്തൽപര കക്ഷികൾക്ക് സഹകരണത്തോടെ പ്രവർത്തിക്കാൻ ഒരു വേദി സജ്ജമാക്കാൻ, ഇരുരാജ്യങ്ങളും തമ്മിൽ നയപരമായ പങ്കാളിത്തത്തിന് ഇത് അവസരമൊരുക്കും.

ഇരുരാജ്യങ്ങളിലെയും വിദഗ്ധരുടെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യകൾ രൂപീകരിക്കാനാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. വൈജ്ഞാനിക കൈമാറ്റത്തിലൂടെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെയും ഇത് സാധ്യമാകും.

ഗതാഗത, വ്യാവസായിക മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുക, പ്രകൃതി വാതകത്തിന്റെയും ജൈവ ഊർജ്ജ സാങ്കേതികവിദ്യകളുടെയും സാധ്യതകൾ പ്രോത്സാഹിപ്പിക്കുക, ശുദ്ധ വായുവിനുള്ള ഊർജ്ജ സാങ്കേതികവിദ്യകൾ സ്വീകരിക്കുക, അത്യാധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുക, സാമ്പത്തിക ചട്ടക്കൂട് രൂപീകരിക്കുക എന്നിവയാണ് ധാരണ പ്രസ്താവനയിലെ പ്രധാന വിഷയങ്ങൾ.

ഇന്ത്യയുടെ ആറാമത്തെ വലിയ യൂറോപ്യൻ യൂണിയൻ വ്യാപാര പങ്കാളിയും, രാജ്യത്തെ ആദ്യ അഞ്ച് പ്രധാനനിക്ഷേപകരിൽ ഒന്നുമാണ് നെതർലാൻഡ്സ്. ഇതു കൂടാതെ രാജ്യത്തെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപ സ്രോതസ്സുകളിൽ, മൂന്നാം സ്ഥാനമാണ് നെതർലാൻഡ്‌സിനുള്ളത്.
***(Release ID: 1660311) Visitor Counter : 186