ആയുഷ്
കോവിഡ് 19 മഹാമാരി ആയുഷ് ചികിത്സാരീതികളിൽ ഒരു പുതിയ ഗവേഷണ സംസ്കാരം വളർത്തുന്നു
Posted On:
30 SEP 2020 12:23PM by PIB Thiruvananthpuram
തെളിവ് അടിസ്ഥാനമായ പഠനങ്ങളുടെ എണ്ണത്തിൽ ആയുഷ് ചികിത്സാരീതികളിൽ ദേശീയതലത്തിൽ വർധന. 2020 മാർച്ച് 1 മുതൽ 2020 ജൂൺ 25 വരെ ആയുർവേദ വിഭാഗത്തിൽ നിന്നും രജിസ്റ്റർ ചെയ്യപ്പെട്ട പുതിയ ചികിത്സാരീതി കളുടെ എണ്ണം 58 ആണ്.
ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യ (CTRI) യിൽ രജിസ്റ്റർ ചെയ്യപ്പെട്ട പുതിയ ചികിത്സാ പരീക്ഷണങ്ങളില്‍ 61.5% ആയുഷ് ചികിത്സാ രീതികളില്‍ നിന്നായിരുന്നുവെന്ന് 2020 ഓഗസ്റ്റിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.രജിസ്റ്റർ ചെയ്യപ്പെട്ട പുതിയ ചികിത്സാപരീക്ഷണങ്ങളില്‍ 70 ശതമാനത്തോളം, സർക്കാരോ ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെട്ട് ആയുർവേദ ചികിത്സാരീതികൾ പിന്തുടരുന്നവരോ പിന്തുണ നൽകുന്നതാണ്.
രജിസ്റ്റർ ചെയ്യപ്പെട്ട 58 പരീക്ഷണങ്ങളില്‍ 52 എണ്ണം പരീക്ഷണ ഘട്ടത്തിലും(89.66%) ആറെണ്ണം(10.34%) നിരീക്ഷണ ഘട്ടത്തിലും ആണ്. ഈ രണ്ട് ഘട്ടങ്ങളും പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും ആണ് നടത്തുന്നത്.
***
(Release ID: 1660285)
Visitor Counter : 196