രാസവസ്തു, രാസവളം മന്ത്രാലയം

ദ്രവീകൃത മെഡിക്കൽ ഓക്സിജൻ, മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ എന്നിവയുടെ വില നിയന്ത്രണത്തിനുള്ള നടപടികളുമായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ.‌പി‌.പി.‌എ.)

Posted On: 26 SEP 2020 12:31PM by PIB Thiruvananthpuram

1. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ (എം..) ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മെഡിക്കൽ ഓക്സിജന്റെ ലഭ്യത വളരെ പ്രാധാന്യമർഹിക്കുന്നു. പല സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മെഡിക്കൽ ഓക്സിജൻ വിതരണത്തെയാണ് ആശ്രയിക്കുന്നത്.

2. മെഡിക്കൽ ഓക്സിജന്റെ ആവശ്യകത ഏകദേശം നാല് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. പ്രതിദിനം 750 മെട്രിക് ടൺ മുതൽ 2800 മെട്രിക് ടൺ വരെയാണ് ആവശ്യകത. ഇത് ഉൽപാദന - വിതരണ മൂല്യ ശൃംഖലയിൽ സമ്മർദ്ദം ഉയരാൻ കാരണമായി.വാതക മെഡിക്കൽ ഓക്സിജന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന പരമാവധി വിലയിൽ മൂന്നിരട്ടി വരെ വർദ്ധനവ് വേണമെന്നാണ് മെഡിക്കൽ ഓക്സിജൻ നിർമ്മാതാക്കളും,മെഡിക്കൽ ഓക്സിജൻ നിറച്ച് നൽകുന്നവരും ആവശ്യപ്പെടുന്നത്.

3. മഹാമാരിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ ഓക്സിജൻ തടസ്സമില്ലാതെ വിതരണം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓക്സിജൻ ശ്വസനം (മെഡിസിനൽ ഗ്യാസ്) ഒരു ഷെഡ്യൂൾഡ് ഫോർമുലേഷനാണ്. ഇത് ദേശീയതലത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അവശ്യ മരുന്നുകളുടെ പട്ടികയിൽ (എൻ.എൽ..എം.) ഉൾപ്പെടുന്നു. നിലവിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പരമാവധി വില 17.49 / CUM. രൂപയാണ്.. എന്നാൽ ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ വിലയ്ക്ക് പരിധി നിശ്ചയിട്ടില്ലാത്തതിനാൽ, നിർമ്മാതാക്കൾ സിലിണ്ടറുകളിൽ നിറച്ചു നൽകുന്നതിനുള്ള വില ഉയർത്തുകയുണ്ടായി. കോവിഡ് കാലഘട്ടത്തിൽ, സിലിണ്ടറുകളിലൂടെയുള്ള മെഡിക്കൽ ഓക്സിജന്റെ വിതരണം മൊത്തം ഉപഭോഗത്തിന്റെ 10% നിന്ന് 50% ആയി ഉയർന്നു. രാജ്യത്തുടനീളം മെഡിക്കൽ ഓക്സിജന്റെ തുടർച്ചയായ ലഭ്യതയ്ക്ക് വില നിയന്ത്രണം അനിവാര്യമാണ്.

4. ഓക്സിജന്റെ വിലനിർണ്ണയം ഉൾപ്പെടെ, ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതികളിലൊന്നായ എംപവേഡ് ഗ്രൂപ്പ് 2-ന്റെ തുടർച്ചയായ നിരീക്ഷണത്തിലാണ്.ഓക്സിജൻ നിറച്ച് വിതരണം നടത്തുന്നവർക്ക് ന്യായമായ ഫാക്ടറി വില വിലയ്ക്ക് ദ്രവീകൃത ഓക്സിജന്റെ ലഭ്യത ഉറപ്പു വരുത്തണമെന്ന് എംപവേർഡ് ഗ്രൂപ്പ് 2 , നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് ശുപാർശ നൽകിയിട്ടുണ്ട്. നിറച്ച് വിതരണം നടത്തുന്നയിടങ്ങളിൽ നിന്ന് ന്യായമായ വിലയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ സിലിണ്ടറുകളിൽ നിറച്ചു നൽകുന്ന ഓക്സിജന്റെ ഫാക്ടറി വിലയ്ക്ക് പരിധി നിശ്ചയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

5. നിലവിലെ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്,സിലിണ്ടറിൽ നിറച്ച ദ്രവീകൃത മെഡിക്കൽ ഓക്സിജൻ , മെഡിക്കൽ ഓക്സിജൻ എന്നിവയുടെ ലഭ്യതയും വിലയും, 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 10 (2) (എൽ) പ്രകാരം, ഉടനടി നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയെ അധികാരപ്പെടുത്തിക്കൊണ്ടുള്ള കത്ത് ,കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം 23.09.2020 ന് നൽകിയിട്ടുണ്ട്.

6. 25.09.2020 ന് നടന്ന പ്രത്യേക യോഗത്തിൽ അതോറിറ്റി ഇക്കാര്യം ചർച്ച ചെയ്തു. മഹാമാരി മൂലം സംജാതമായിരിക്കുന്നു സാഹചര്യങ്ങളെ നേരിടാൻ മരുന്നുകളുടെ വില നിയന്ത്രണത്തിനുള്ള ഉത്തരവ്--ഡി.പി.സി.. - ഖണ്ഡിക 19 , ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പ് 13, വകുപ്പ് (10) (20) (എൽ) എന്നിവ പ്രകാരം പൊതു താൽപര്യ സംരക്ഷണത്തിനായി പ്രത്യേക അധികാരം പ്രയോഗിക്കാൻ തീരുമാനിച്ചു :

നിർമ്മാതാക്കൾക്ക് ലഭ്യമാകുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ (എൽ.എം..) ചരക്ക് സേവന നികുതി ഒഴിച്ചുള്ള പരമാവധി ഫാക്ടറി പൂർവ്വ വില രൂപ 15.22 / CUM ആയി നിശ്ചയിച്ചു.

വരുന്ന ആറുമാസത്തേക്ക് നിറച്ചു നൽകുന്ന മെഡിക്കൽ ഓക്സിജൻ സിലിണ്ടറിന്റെ ചരക്ക് സേവന നികുതി ഒഴിച്ചുള്ള പരമാവധി ഫാക്ടറി പൂർവ്വ വില രൂപ 25.71 / CUM ആയി നിശ്ചയിച്ചു.നേരത്തെ ഇത് രൂപ 17.49 / CUM ആയിരുന്നു.സംസ്ഥാനങ്ങളിലെ ഗതാഗത ചെലവ് അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ അനുവദനീയമാണ്.


7. ഓക്സിജൻ വാങ്ങുന്നതിനായി സംസ്ഥാന സർക്കാരുകൾ നിലവിൽ ഏർപ്പെട്ടിട്ടുള്ള നിരക്കിലുള്ള കരാറുകൾ ഉപഭോക്തൃ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് തുടരാവുന്നതാണ്.

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെയും ഓക്സിജൻ ഗ്യാസ് സിലിണ്ടറുകളുടെയും നിശ്ചയിക്കപ്പെട്ട ഫാക്ടറി പൂർവ്വ വിലയുടെ പരിധി ആഭ്യന്തര ഉൽപാദകർക്കും ബാധകമാണ്.

മേൽപ്പറഞ്ഞ നടപടികൾ എല്ലാ ആശുപത്രികളിലും പ്രത്യേകിച്ച് വിദൂര ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ആശുപത്രികളിൽ ഉൾപ്പെടെ ഓക്സിജൻ സിലിണ്ടറുകളിലൂടെയും മെഡിക്കൽ ഓക്സിജന്റെയും ന്യായ വിലയിലുള്ള ലഭ്യത ഉറപ്പാക്കും.

നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി

ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്

വളം രാസവസ്തു മന്ത്രാലയം

ഭാരത സർക്കാർ

26 സെപ്റ്റംബർ 2020

 

********(Release ID: 1659341) Visitor Counter : 215