പാര്‍ലമെന്ററികാര്യ മന്ത്രാലയം

പാർലമെന്റിന്റെ  2020 ലെ  വർഷകാല സമ്മേളനത്തിന് സമാപനം

Posted On: 24 SEP 2020 2:06PM by PIB Thiruvananthpuram



 ഇന്നലെ അവസാനിച്ച പാർലമെന്റിന്റെ  വർഷകാല സമ്മേളനത്തിൽ ലോക്സഭാ 167 ശതമാനവും രാജ്യസഭാ 100.47 ശതമാനവും  പ്രവർത്തിച്ചതായി കേന്ദ്ര  പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി. 2020-ലെ പാർലമെന്റിന്റെ  വർഷകാല സമ്മേളനം സംബന്ധിച്ച പ്രസ്താവനയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

 2020 സെപ്റ്റംബർ 14 ന് തുടക്കം കുറിച്ച സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിപ്പിക്കാൻ   ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ്  വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, അവശ്യ നടപടികൾക്കുശേഷം ലോക്സഭയും രാജ്യസഭയും  സെപ്റ്റംബർ 23ന് പിരിയുകയായിരുന്നു. പത്ത് ദിവസങ്ങളിലായി പത്ത് സമ്മേളനങ്ങളാണ് ഇരുസഭകളിലും നടന്നത്.

 വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ പതിനാറും,  രാജ്യസഭയിൽ ആറും (ആകെ 22) ബില്ലുകൾ അവതരിപ്പിക്കപ്പെട്ടതായി കേന്ദ്രമന്ത്രി അറിയിച്ചു. ഇരുസഭകളും 25 വീതം  ബില്ലുകൾക്ക്  അംഗീകാരം നൽകി. 27 ബില്ലുകളാണ്  ഇരുസഭകളും സംയുക്തമായി പാസാക്കിയത്. ഇതുവരെയുള്ള  ബില്‍ പാസ്സാക്കല്‍  കണക്കിൽ ഏറ്റവും മികച്ച നിരക്കാണ് ഇത്.

 ഇടക്കാല കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട 11 ഓർഡിനൻസുകൾ  വർഷകാല സമ്മേളനത്തിൽ നിയമങ്ങൾ ആയി മാറ്റിയെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

 2020 - 21 കാലത്തെ ധനസഹായത്തിനുള്ള സപ്ലിമെന്ററി ഡിമാൻഡുകൾ, 2016 -17 കാലയളവിലെ അധിക ധനസഹായ  ഡിമാൻഡുകൾ എന്നിവ ഇരു സഭകളും  ചർച്ച ചെയ്യുകയും വോട്ടിന് ഇടുകയും ചെയ്തു. ഇത് സംബന്ധിച്ച ധനവിനിയോഗ ബില്ലുകൾ (appropriation bill ) ഇരുസഭകളിലും  അവതരിപ്പിക്കുകയും  ചർച്ച ചെയ്യുകയും ചെയ്തു. 2020 സെപ്റ്റംബർ 18ന് ലോക്സഭ ഈ ബില്ലുകൾക്ക് അംഗീകാരം നൽകി. എന്നാൽ രാജ്യസഭ ഇന്നലെ ഈ ബില്ലുകൾ തിരിച്ചയച്ചു.

 വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടതും  ചർച്ചചെയ്തതും  അംഗീകാരം നല്കപ്പെട്ടതു മായ ബില്ലുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

 

Click here to see the Annexure 

 

**** 


(Release ID: 1658672) Visitor Counter : 451