പ്രധാനമന്ത്രിയുടെ ഓഫീസ്‌

തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ പാസാക്കപ്പെട്ടതിനെ പ്രധാനമന്ത്രി പ്രശംസിച്ചു;

തൊഴില്‍ രംഗത്തെ പരിഷ്‌കാരങ്ങള്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും പ്രധാനമന്ത്രി

Posted On: 23 SEP 2020 8:57PM by PIB Thiruvananthpuram

 

തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ പാര്‍ലമെന്റ് പാസ്സാക്കിയതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. 
ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി പറഞ്ഞു: 'ഏറെ നാളായി പരിഗണിക്കപ്പെടാതിരുന്നതും ഏറെ പ്രതീക്ഷ അര്‍പ്പിക്കപ്പെട്ടിരുന്നതുമായ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പാര്‍ലമെന്റ് പാസ്സാക്കി. ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ കഠിനാധ്വാനികളായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമേകുകയും ചെയ്തു. 'ഗവണ്‍മെന്റിന്റെ ഇടപെടല്‍ പരിമിതം, പരമാവധി ഭരണം' എന്നതിനുള്ള തിളക്കമേറിയ ഉദാഹരണങ്ങള്‍ കൂടിയാണ് ഇത്. 
പുതിയ ലേബര്‍ കോഡ് കുറഞ്ഞ വേതനവും സയമത്തുള്ള വേതന വിതരണവും എല്ലായിടത്തും ഉറപ്പാക്കുകയും തൊഴിലാളികളുടെ തൊഴില്‍പരമായ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. പരിഷ്‌കാരങ്ങള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയും അതു സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. 
തൊഴില്‍പരിഷ്‌കാരങ്ങള്‍ 'ബിസിനസ് ചെയ്യുന്നത് സുഗമമാക്കല്‍' ഉറപ്പാക്കും. സമ്മര്‍ദവും ചുവപ്പുനാടയും 'ഇന്‍സ്‌പെക്ടര്‍ രാജും' കുറയ്ക്കുക വഴി സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഭാവിയെ കരുതിയുള്ള നിയമങ്ങളാണ് ഇവ. തൊഴിലാളികളുടെയും വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്കായി സാങ്കേതിക വിദ്യയുടെ കരുത്ത് ഉപയോഗപ്പെടുത്തുന്നതിനും പരിഷ്‌കാരം സഹായകമാണ്.'

***



(Release ID: 1658481) Visitor Counter : 108