ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

കോവിഡ് 19 പ്രതിസന്ധിക്കിടയിലെ ഭക്ഷ്യധാന്യവിതരണം

Posted On: 23 SEP 2020 1:31PM by PIB Thiruvananthpuram



പാവപ്പെട്ടവര്‍ക്കായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ആദ്യഘട്ടത്തില്‍ (പിഎംജികെഎവൈ-1) 2020 മാര്‍ച്ച് 30ന് ആകെ 121 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) ഭക്ഷ്യധാന്യങ്ങളാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് അനുവദിച്ചത്. ഇതില്‍ ശരാശരി 94 ശതമാനവും സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്തതായി കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ശ്രീ ദാന്‍വേ റാവുസാഹിബ് ദാദാറാവു രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.


ജൂലൈയില്‍, ഈ പദ്ധതി 5 മാസത്തേക്ക് കൂടി നീട്ടിയിരുന്നു (2020 ജൂലൈ മുതല്‍ നവംബര്‍ വരെ). പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ (പിഎംജികെഎവൈ-2) 08.07.2020ന് വകുപ്പ് അനുവദിച്ചത് 201 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്. 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കനുസരിച്ച് യഥാക്രമം 90%, 85% ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ വിതരണം ചെയ്തു. സെപ്റ്റംബറില്‍ ഏകദേശം 20% ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.

രാജ്യത്ത് എവിടെ നിന്നും റേഷന്‍വാങ്ങാനാകുന്ന സംവിധാനം ഏകദേശം 65 കോടിപേരാണ് പ്രയോജനപ്പെടുത്തിയത്. അതായത് എന്‍എഫ്എസ്എയ്ക്കു കീഴില്‍ വരുന്ന 80 ശതമാനത്തോളം.

***

 


(Release ID: 1658164) Visitor Counter : 227