വിദ്യാഭ്യാസ മന്ത്രാലയം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020 ഇന്ന്‌ രാജ്യസഭ പാസാക്കി

प्रविष्टि तिथि: 22 SEP 2020 3:21PM by PIB Thiruvananthpuram


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020 രാജ്യസഭ പാസാക്കി. 2020 മാർച്ച് 20 ന് ലോക്സഭയിൽ ഇത് പാസാക്കിയിരുന്നു.

നൂതനവും ഗുണപരവുമായ സമ്പ്രദായങ്ങളിലൂടെ രാജ്യത്ത് വിവരസാങ്കേതികവിദ്യ പഠനം ഊർജിതമാക്കുന്നതിന് ബിൽ ഐഐടികളെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക്പറഞ്ഞു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020, പാസാകുന്നതോടെ 2014, 2017 ലെ നിയമങ്ങളിൽ ഭേദഗതി വരും. സൂറത്ത്, ഭോപ്പാൽ, ഭാഗൽപൂർ, അഗർത്തല, റായ്ചൂർ എന്നിവിടങ്ങളിലുള്ള 5 ഐഐഐടികൾ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനത്തിലാവും. ഐഐഐടി (പിപിപി) ആക്റ്റ്-2017 പ്രകാരം നിലവിലുള്ള 15 ഐഐഐടികൾക്കൊപ്പം അവയ്ക്ക്ദേശീയ പ്രാധാന്യത്തോടെ നിയമപരമായ പദവി കൈവരുമെന്നും മന്ത്രി പറഞ്ഞു.

***


(रिलीज़ आईडी: 1657822) आगंतुक पटल : 257
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Tamil , Telugu