പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ ആളപായത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

Posted On: 21 SEP 2020 10:57AM by PIB Thiruvananthpuram



മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ ആളപായത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നത് ദുഃഖിപ്പിക്കുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്, ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്. - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

***

 


(Release ID: 1657331) Visitor Counter : 162