ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19- ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ

Posted On: 21 SEP 2020 1:03PM by PIB Thiruvananthpuram

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 86,961 പുതിയ കോവിഡ് കേസുകളാണ്. ഇതിൽ 76 ശതമാനം പേരും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിൽ മാത്രം ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ എണ്ണായിരത്തിലേറെ പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1130 മരണങ്ങളാണ്. ഇതിൽ 86 ശതമാനത്തോളം 10 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. 455 മരണങ്ങൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 101 ഉം ഉത്തർപ്രദേശിൽ 94 ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

***


(Release ID: 1657307) Visitor Counter : 214