കൃഷി മന്ത്രാലയം

കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, 2020, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ, 2020 പാർലമെന്റ് പാസാക്കി

Posted On: 20 SEP 2020 2:13PM by PIB Thiruvananthpuram

രാജ്യത്തെ കാർഷിക മേഖലയുടെ സമഗ്ര പരിവർത്തനവും, കർഷകരുടെ വരുമാനം ഉയർത്തുന്നതും ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ ഇന്ന് പാർലമെന്റ് പാസാക്കി. 2020 സെപ്റ്റംബർ 17 ന് ലോക്സഭ പാസാക്കിയ കാർഷികോത്പന്നങ്ങളുടെ വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ-2020, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ-2020 എന്നിവ ഇന്ന് രാജ്യസഭ പാസാക്കി. 2020 ജൂൺ 5 ന് പുറത്തിറക്കിയ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ 2020 സെപ്റ്റംബർ 14 ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ

നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.

കാർഷികോത്പന്നങ്ങളുടെ താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്ന് ശ്രീ നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

കാർഷികോത്പന്നങ്ങളുടെ വ്യാപാരം-വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ -2020, കർഷകർക്കും വ്യാപാരികൾക്കും കാർഷികോൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കും. പുതിയ നിയമം സംസ്ഥാനത്തിനുള്ളിലും സംസ്ഥാനങ്ങൾക്കിടയിലുമുള്ള തടസ്സരഹിതമായ വാണിജ്യത്തെ പ്രോത്സാഹിപ്പിക്കും. കർഷകർ അവരുടെ ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ഒരു വിധത്തിലുമുള്ള സെസോ ലെവിയോ ഈടാക്കില്ല. ഗതാഗതച്ചെലവ് വഹിക്കേണ്ടതുമില്ല. തടസ്സമില്ലാതെയുള്ള വ്യാപാരം ഉറപ്പാക്കുന്നതിന് ഒരു ഇലക്ട്രോണിക് ട്രേഡിംഗ് ഇൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമും ബിൽ വിഭാവനം ചെയ്യുന്നു. കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വിപണനത്തിൽ ഏർപ്പെടാനും കഴിയും. പുതിയ സമ്പ്രദായത്തിൽ ഗ്രാമച്ചന്തകൾ തുടരും. -നാം വ്യാപാര സമ്പ്രദായവും അവയിൽ തുടരും.

വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ-2020, കാർഷിക ഉത്പന്ന സംസ്ക്കരണ രംഗത്തുള്ളവർ, മൊത്തക്കച്ചവടക്കാർ, വലിയ ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി ഇടപഴകുന്നതിനും വിലപേശലിനും കർഷകരെ പ്രാപ്തരാക്കും. വിളകൾ വിതയ്ക്കുന്നതിന് മുമ്പുതന്നെ കർഷകർക്ക് ഉത്പന്നങ്ങളുടെ വില ഉറപ്പാക്കും. കമ്പോള വില ഉയർന്നതാണെങ്കിൽ, അതായത് താങ്ങുവിലയ്ക്കും മുകളിലാണെങ്കിൽ, കർഷകർക്ക് താങ്ങുവിലക്ക് പുറമെ കമ്പോള വിലയും ലഭ്യമാക്കും. ഉത്പന്നങ്ങളുടെ വിൽപന വില നിശ്ചയിക്കുന്നതിനുള്ളപൂർണ്ണ അധികാരം കർഷകനായിരിക്കും. പരമാവധി 3 ദിവസത്തിനുള്ളിൽ കർഷകർക്ക് പണവും ലഭിക്കും. സമയബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രാദേശിക തർക്ക പരിഹാര സംവിധാനവും ബിൽ വിഭാവനം ചെയ്യുന്നു. ചെറുകിട കർഷകരെ സഹകരിപ്പിച്ച് മികച്ച പ്രതിഫലം ലഭിക്കുന്ന രീതിയിലുള്ള വിലനിർണ്ണയം ഉറപ്പാക്കുന്നതിനായി 10,000 കാർഷിക ഉൽപാദക സംഘങ്ങളും രാജ്യമെമ്പാടും രൂപീകരിക്കും.

*********

 (Release ID: 1656991) Visitor Counter : 549