ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന രോഗമുക്തിയില്‍ ഇന്ത്യ പുതിയ നേട്ടത്തില്‍


കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രി വിട്ടത് 87,472 പേര്‍

ഉയര്‍ന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങള്‍ രോഗമുക്തിയിലും മുന്നില്‍

Posted On: 18 SEP 2020 12:04PM by PIB Thiruvananthpuram


പ്രതിദിനരോഗമുക്തിയില്‍ ഇന്ത്യ പുതിയ നേട്ടത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,472 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. കഴിഞ്ഞ 11 ദിവസമായി പ്രതിദിനം 70,000-ത്തിലധികംപേരാണ് രോഗമുക്തരാകുന്നത്.

രാജ്യത്തെ കോവിഡ് രോഗമുക്തിനിരക്ക് 78.86 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രോഗം ഭേദമായത് 41,12,551 പേര്‍ക്കാണ്.

രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 4.04 ഇരട്ടിയാണ്. ചികിത്സയിലുള്ളവരേക്കാള്‍ 30,94,797 കൂടുതലാണ് രോഗമുക്തര്‍.


ഉയര്‍ന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങളാണ് രോഗമുക്തിയിലും മുന്നിലുള്ളത്.

രാജ്യത്തെ 59.8% കോവിഡ് രോഗബാധിതരും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്. രോഗമുക്തരുടെ 59.3 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

പുതുതായി രോഗമുക്തരായവരില്‍ 90 ശതമാനവും 16 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്.

രോഗമുക്തരില്‍ 22.31 ശതമാനം മഹാരാഷ്ട്ര(19,522)യിലാണ്. ആന്ധ്രാപ്രദേശ് (12.24%), കര്‍ണാടകം (8.3%), തമിഴ്‌നാട് (6.31%), ഛത്തീസ്ഗഢ് (6.0%) എന്നിവിടങ്ങളിലാണ് പുതുതായി രോഗമുക്തരായവരുടെ 32.8%. ഈ സംസ്ഥാനങ്ങളിലാണ് പുതുതായി രോഗമുക്തരായവരുടെ 55.1%.
 
കേന്ദ്ര ആരോഗ്യ മന്ത്രാലയം എയിംസുമായി സഹകരിച്ച് 'കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ ഇ-ഐസിയു' പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കായി/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ നടത്തുന്ന പരിപാടി രാജ്യത്തെ രോഗമുക്തി നിരക്കു വര്‍ധിപ്പിക്കുന്നതിലും മരണനിരക്കു കുറയ്ക്കുന്നതിലും സഹായിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 249 ആശുപത്രികളിലായി ഇത്തരത്തില്‍ 19 തവണ ഇ-ഐസിയു പരിപാടി നടത്തിയിട്ടുണ്ട്.

റെംഡെസെവിര്‍, രോഗം ഭേദമായവരുടെ പ്ലാസ്മ, ടോസിലിസുമാബ് തുടങ്ങിയ 'ഇന്‍വെസ്റ്റിഗേഷന്‍ തെറാപ്പികളുടെ' യുക്തിസഹമായ ഉപയോഗത്തിനും രാജ്യം അനുമതി നല്‍കിയിട്ടുണ്ട്.  രാജ്യത്ത് നിലവില്‍ കോവിഡ് മരണനിരക്ക് (സിഎഫ്ആര്‍) 1.62 ശതമാനമാണ്.

***


(Release ID: 1656080) Visitor Counter : 207