ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ പ്രതിദിന രോഗമുക്തരുടെ എണ്ണം ഏറ്റവുമുയര്‍ന്ന നിലയില്‍



കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,961 കോവിഡ് മുക്തരെന്ന റെക്കോര്‍ഡ് നേട്ടം

രോഗമുക്തരില്‍ നാലിലൊന്നും മഹാരാഷ്ട്രയില്‍ നിന്ന്

രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 4 മടങ്ങ് അധികം

Posted On: 16 SEP 2020 11:57AM by PIB Thiruvananthpuram



രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്‌ പ്രതിദിനരോഗമുക്തരുടെ ഏറ്റവുമുയര്‍ന്ന എണ്ണം രേഖപ്പെടുത്തി. 82,961 പേരാണ് കോവിഡ് മുക്തരായത്. രോഗമുക്തിനിരക്ക് 78.53 ശതമാനമായി വര്‍ധിച്ചു. പ്രതിവാര രോഗമുക്തി നിരക്കിലും സ്ഥിരമായ വര്‍ധനയാണുള്ളത്.


രാജ്യത്തെ ആകെ രോഗമുക്തര്‍ 39,42,360 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവരുടെ 23.41 ശതമാനവും മഹാരാഷ്ട്രയിലാണ് (19423). ആന്ധ്രാപ്രദേശ് (9628), കര്‍ണാടക (7406), ഉത്തര്‍പ്രദേശ് (6680), തമിഴ്‌നാട് (5735) എന്നീ സംസ്ഥാനങ്ങളില്‍ 35.5 ശതമാനം പേരാണ് രോഗമുക്തിനേടിയത്. പുതുതായി രോഗമുക്തരായവരില്‍ 59 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

27 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് 70 ശതമാനത്തില്‍ അധികമാണ്.

 
രാജ്യത്ത് 9,95,933 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 29 ലക്ഷം കവിഞ്ഞു (29,46,427). രോഗമുക്തര്‍ ചികിത്സയിലുള്ളവരേക്കാള്‍ ഏകദേശം 4 മടങ്ങ് (3.96) അധികമാണ്.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരില്‍ 60 ശതമാനത്തോളം.

ചികിത്സയിലുള്ളവരില്‍ 70 ശതമാനവും രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ഒമ്പത് സംസ്ഥാനങ്ങളില്‍കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,123 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,000 ത്തിലധികം പേര്‍ക്കു രോഗം ബാധിച്ച മഹാരാഷ്ട്രയാണ് മുന്നില്‍. ആന്ധ്രപ്രദേശ് (8846), കര്‍ണാടക (7576) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

***
 


(Release ID: 1654960) Visitor Counter : 213