സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
എംഎസ്എംഇകൾക്കുള്ള കുടിശിക പരിഹരിക്കാനുള്ള ശ്രമങ്ങളുമായി എംഎസ്എംഇ മന്ത്രാലയം
Posted On:
14 SEP 2020 12:14PM by PIB Thiruvananthpuram
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള കുടിശ്ശിക തുകകൾ മുൻഗണനാക്രമത്തിൽ നൽകണമെന്ന് രാജ്യത്തെ സ്വകാര്യമേഖലയോട് എംഎസ്എംഇ മന്ത്രാലയം ആവശ്യപ്പെട്ടു.
ആത്മ നിർഭർ പാക്കേജ് പ്രഖ്യാപന വേളയിൽ, രാജ്യത്തെ എംഎസ്എംഇകൾക്ക് ലഭിക്കാനുള്ള തുക 45 ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് അറിയിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങൾ, കേന്ദ്രസർക്കാറിന് കീഴിലെ പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയിൽനിന്ന് മാത്രം പതിനായിരം കോടി രൂപയോളമാണ് എംഎസ്എംഇ കൾക്ക് ലഭ്യമാക്കിയത്. ഇതിനു പുറമേ സംസ്ഥാന ഭരണകൂടങ്ങളുമായും എംഎസ്എംഇ മന്ത്രാലയം ചർച്ചകൾ നടത്തുകയും, കുടിശ്ശിക തുക അതിവേഗം ലഭ്യമാക്കാൻ നടപടികളെടുക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ പ്രമുഖ 500 കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി ഇത് സംബന്ധിച്ച് മന്ത്രാലയം ചർച്ച നടത്തുകയും, ഇവയുടെ ഉടമകൾ, CMD കൾ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് e-കത്തുകൾ അയയ്ക്കുകയും ചെയ്തു.
മൂന്ന് പ്രധാന നിർദ്ദേശങ്ങളാണ് മന്ത്രാലയം ഇവർക്ക് നൽകിയിരിക്കുന്നത്:
* രാജ്യത്തെ എംഎസ്എംഇകളുടെ ദൈനംദിന പ്രവർത്തനം, താഴെതട്ടിലെ തൊഴിൽ അടക്കമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ കുടിശികകൾ വളരെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കോർപറേറ്റ് ലോകം ഉൾപ്പെടെ രാജ്യത്തിന്റെ മുഴുവൻ സാമ്പത്തിക രംഗത്തിനും ഇത് ഗുണകരമാകുമെന്നും, ഇത്തരത്തിൽ കുടിശ്ശികകളുണ്ടോ എന്ന് പരിശോധിച്ച്, ഉള്ളവ എത്രയും വേഗം കൊടുത്തു തീർക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
* 500 കോടിയിലേറെ വിറ്റുവരവുള്ള കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സംരംഭങ്ങൾ എന്നിവർ TReDS നു കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന് 2018ൽ എംഎസ്എംഇ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ ഒട്ടേറെ കോർപ്പറേറ്റ് സംരംഭങ്ങൾ ഇനിയും ഇത് പാലിച്ചിട്ടില്ല. ഇത്തരം സംരംഭങ്ങൾ ഈ സൗകര്യം ഉപയോഗിച്ച് ഇടപാടുകൾ നടത്തണമെന്നുമുള്ള നിർദേശം നൽകിയിട്ടുണ്ട്.
* എംഎസ്എംഇകൾക്ക് കൊടുത്തു തീർക്കാൻ ഉള്ള തുക സംബന്ധിച്ച അർദ്ധവാർഷിക റിട്ടേണുകൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് കർശന നിർദ്ദേശം നിലവിലുള്ളതായി എംഎസ്എം ഇ മന്ത്രാലയം ചൂണ്ടിക്കാട്ടി.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൊടുത്ത് തീർക്കേണ്ട തുകകൾ 45 ദിവസത്തിനുള്ളിൽ നൽകണമെന്ന, എംഎസ്എംഇ വികസന നിയമം 2006 ലെ വ്യവസ്ഥയും മന്ത്രാലയം ചൂണ്ടിക്കാട്ടി.
****
(Release ID: 1654018)
Visitor Counter : 226