ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക് 78 ശതമാനമായി
രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 28 ലക്ഷത്തിലധികം
രോഗബാധിതരില്‍ 60 ശതമാനവും കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച 5 സംസ്ഥാനങ്ങളില്‍
Posted On:
14 SEP 2020 11:11AM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ച് 78% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,512 പേര്‍ സുഖംപ്രാപിച്ചു. ആകെ രോഗമുക്തര്‍ 37,80,107 ആണ്. സുഖംപ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 28 ലക്ഷത്തോളമായി (27,93,509).
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത് 9,86,598 പേരാണ്. ചികിത്സയിലുള്ളവരില്‍ 60 ശതമാനത്തിലധികവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ 5 സംസ്ഥാനങ്ങളിലാണ്. രോഗമുക്തരുടെ 60 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,071 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9,800 പേര്‍ക്കാണ് ആന്ധ്രയില്‍ പുതുതായി രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,136 പേരാണ് കോവിഡ് കാരണം മരിച്ചത്. ഇതില്‍ 53 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നാലെയുണ്ട്.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 36 ശതമാനവും മഹാരാഷ്ട്രയിലാണ് (416).
***
(Release ID: 1653988)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu