ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 ഇതുവരെയുള്ള കണക്കുകള്

Posted On: 13 SEP 2020 11:02AM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം ദിനംപ്രതി 70,000 ല്അധികമാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 78,399 പേരാണ് രോഗമുക്തരായത്. ഇതോടെ, ആകെ രോഗമുക്തരുടെ എണ്ണം 3,702,595 ആയി. 77.88% ആണ് രോഗമുക്തി നിരക്ക്.

 

പുതിയതായി രോഗം ഭേദമായവരുടെ എണ്ണത്തിന്റെ 58% വും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്ണാടക, ഉത്തര്പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്നിന്നാണ്. ഏറ്റവും കൂടുതല്പേര്രോഗമുക്തരായത് മഹാരാഷ്ട്രയില്ആണ് - 13,000. ആന്ധ്രപ്രദേശില്‍ 10,000 ത്തിലധികം പേര്ക്കാണ് രോഗം ഭേദമായത്.


കഴിഞ്ഞ 24 മണിക്കൂറില്‍ 94,372 പുതിയ കേസുകള്റിപ്പോര്ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 22,000ത്തിൽ കൂടുതൽ പേര്ക്കും ആന്ധ്രപ്രദേശ്, കര്ണാടക എന്നീ സംസ്ഥാനങ്ങളില്‍ 9,000ത്തിൽ കൂടുതൽ പേര്ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.

 

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 57% വും അഞ്ച് സംസ്ഥാനങ്ങളില്നിന്നാണ്. അതേസമയം പുതുതായി രോഗമുക്തരായവരില്‍ 58% വും സംസ്ഥാനങ്ങളില്നിന്നു തന്നെയാണ്.


നിലവില്രാജ്യത്ത് 9,73,175 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ 2,80,000 ത്തിലധികം പേര്ക്കും കര്ണാടകയില്‍ 97,000 ത്തിലധികം പേര്ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു.

 

ചികിത്സയിലുള്ളവരുടെ 60% വും മഹാരാഷ്ട്ര (28.79%), കര്ണാടക (10.05%), ആന്ധ്രപ്രദേശ് (9.84%), ഉത്തര്പ്രദേശ് (6.98%), തമിഴ്നാട് (4.84%) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.


കഴിഞ്ഞ 24 മണിക്കൂറില്‍ 1,114 പേര്ക്കാണ് കോവിഡ് മൂലം ജീവന്നഷ്ടമായത്. മഹാരാഷ്ട്രയില്‍ 391 പേരും, കര്ണാടകയില്‍ 94 പേരും, തമിഴ്നാട്ടില്‍ 76 പേരും കോവിഡ് മൂലം മരിച്ചു.

 


(Release ID: 1653776) Visitor Counter : 235