ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19- പുതിയ വിവരങ്ങൾ
പ്രതിദിന രോഗമുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിൽ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,533 പേർ സുഖം പ്രാപിച്ചു
ആകെ രോഗമുക്തരുടെ 60 ശതമാനവും 5 സംസ്ഥാനങ്ങളിൽ
प्रविष्टि तिथि:
12 SEP 2020 11:33AM by PIB Thiruvananthpuram
സമഗ്ര നടപടികളുടെ ഭാഗമായി കോവിഡ് മുക്തി നിരക്കിൽ രാജ്യം വലിയ കുതിപ്പു നടത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,533 പേരാണ് രോഗമുക്തരായത്. പ്രതിദിന രോഗമുക്തരിൽ ഇത് പുതിയ റെക്കോർഡാണ്. .
രോഗമുക്തരിൽ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. (മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്)
മഹാരാഷ്ട്രയിൽ മാത്രം 14,000 ത്തിലധികം പേരാണ് രോഗമുക്തരായത്. കർണാടകത്തിൽ 12,000 ത്തിലധികം പേരും.
ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 36 ലക്ഷം (3,624,196) കവിഞ്ഞു, മുക്തി നിരക്ക് 77.77% ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,570 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24,000 ത്തിലധികം രോഗികൾ മഹാരാഷ്ട്രയിലുണ്ട്. ആന്ധ്രാപ്രദേശിലും കർണാടകയിലും 9,000 ത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ചു.
ആകെ രോഗബാധിതരിൽ 60% അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ സംസ്ഥാനങ്ങളിൽ തന്നെയാണ് രോഗമുക്തരുടെ എണ്ണവും കൂടുതൽ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,201 മരണങ്ങളാണുണ്ടായത്. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 36% മഹാരാഷ്ട്രയിലാണ് ; 442. കർണാടകയിൽ 130 മരണം.
മരണ സംഖ്യയിൽ 69 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ് (മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഡൽഹി).

(रिलीज़ आईडी: 1653577)
आगंतुक पटल : 298
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu