ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്19: ഇതുവരെയുള്ള കണക്കുകള്‍

Posted On: 10 SEP 2020 11:53AM by PIB Thiruvananthpuram

 

കഴിഞ്ഞ 24 മണിക്കൂറില്‍ 95,735 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ആകെ 60% കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 23,000 കേസുകളും ആന്ധ്രാപ്രദേശില്‍ നിന്ന് മാത്രം, 10,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 

ആകെ 9,19,018 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിന്റെ 74% വും 9 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 49% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 2,50,000 പേരും കര്‍ണാടയിലും ആന്ധ്രാ പ്രദേശിലും  97,000ല്‍ അധികം  വീതവും രോഗികളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളില്‍ 32% വും മഹാരാഷ്ട്രയിലാണ് (380), കര്‍ണാടകയില്‍ 128 ഉം തമിഴ്‌നാട്ടില്‍ 78 പേരും മരിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ മരണത്തിന്റെ 69% വും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

***


(Release ID: 1652995) Visitor Counter : 215