PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 09.09.2020

Posted On: 09 SEP 2020 6:32PM by PIB Thiruvananthpuram

 

ഇതുവരെ: 


രോഗമുക്തിയില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യ ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ഏകദേശം 75,000 പേര്‍
ആകെ രോഗമുക്തര്‍ 34 ലക്ഷത്തോട് അടുക്കുന്നു

രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8,97,394 

കോവിഡ് -19 പരിശോധനകളില്‍ വലിയ വര്‍ദ്ധന; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 11.5 ലക്ഷത്തിലധികം പരിശോധനകള്‍ 

കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ മേഖലയിലെ 1040 ഉം സ്വകാര്യ മേഖലയിലെ 638 ഉം ഉള്‍പ്പെടെ 1678 ലാബുകള്‍
ശുചിത്വം പാലിക്കാനും കോവിഡ് 19 നെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി തെരുവോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് -19 ടെസ്റ്റുകളില്‍ വലിയ വര്‍ദ്ധന; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 11.5 ലക്ഷത്തിലധികം ടെസ്റ്റുകള്‍: ഏറ്റവുമധികം രോഗമുക്തരെന്ന (75,000 ത്തോളം) നേട്ടം രേഖപ്പെടുത്തിയ ദിവസം ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11.5 ലക്ഷത്തിലധികം  സാമ്പിളുകളാണ് പരിശോധിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652562

 

കോവിഡ് 19: പുതിയ വിവരങ്ങള്‍ : രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ വലിയ വര്‍ധന: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് രോഗമുക്തരായവരുടെ എണ്ണത്തില്‍ രാജ്യം പുതിയ നേട്ടത്തില്‍. ഒറ്റദിവസം സുഖം പ്രാപിച്ചത് 74,894 പേരാണ്.ആകെ രോഗമുക്തര്‍ 34 ലക്ഷത്തോട് അടുക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652545

ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്റെ 73-ാമത് സെഷനിൽ ഡോ. ഹർഷ് വർധൻ വീഡിയോ കോൺഫറൻസിംഗിലൂടെ  പങ്കെടുത്തു:  കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്റെ 73-ാമത് സെഷനിൽ പങ്കെടുത്തു. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനികുമാർ ചൗബെയും സംബന്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652610

മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി സ്വാനിധി സംവാദ്  കൂടിക്കാഴ്ച നടത്തി: മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി സ്വാനിധി സംവാദ്  കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന് 2020 ജൂണ്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്വാനിധി. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652581

മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി നടത്തിയ സ്വാനിധി സംവാദിന്റെ  പൂര്‍ണ്ണരൂപം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652598

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് (പി.എം.എം.എസ്.വൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 10) ഡിജിറ്റലായി തുടക്കം കുറിക്കും. കര്‍ഷകര്‍ക്കു നേരിട്ടു പ്രയോജനപ്പെടുംവിധത്തില്‍ സമഗ്രമായ ബ്രീഡ് ഇംപ്രൂവ്മെന്റ് മാര്‍ക്കറ്റ് പ്ലേസായ ഇ-ഗോപാല ആപ്പും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബിഹാറിലെ മത്സ്യബന്ധന- മൃഗസംരക്ഷണ മേഖലകളിലെ മറ്റ് നിരവധി സംരംഭങ്ങള്‍ക്കും ചടങ്ങില്‍  പ്രധാനമന്ത്രി തുടക്കംകുറിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652573

ജിഗ്യാസ പദ്ധതിക്ക് കീഴില്‍ കോവിഡ് പ്രതിരോധത്തിന് സിഎസ്‌ഐആര്‍-സിഎംഇആര്‍ഐ എന്നിവര്‍ നടത്തിയ ശാസ്ത്രീയ, സാങ്കേതിക ഇടപെടലുകളെ കുറിച്ച് വെബിനാര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652515

ഖാദി ഇ-വിപണി പോർട്ടലിൽ തിരക്കേറുന്നു: പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രചാരം വർദ്ധിപ്പിച്ച് ഇന്ത്യക്കാര്‍:  ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഓൺലൈൻ വിപണന രംഗത്തേക്കുള്ള ചുവടുവയ്പ്പിന് രാജ്യമെമ്പാടും വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കരകൗശല വിദഗ്ധർക്കും നെയ്ത്തുകാർക്കും തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തെ ഏത് ഉൾനാടൻ മേഖലയിൽ ഉള്ളവർക്കും വിപണനം നടത്താൻ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഇ- പോർട്ടലായ http://www.kviconline.gov.in/khadimask/വഴിയൊരുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1652546

 

***


(Release ID: 1652714) Visitor Counter : 190