രാസവസ്തു, രാസവളം മന്ത്രാലയം
കോവിഡ് -19 പ്രതിസന്ധി കാലഘട്ടത്തിലും ബ്യൂറോ ഓഫ് ഫാർമ പി എസ് യൂ ഓഫ് ഇന്ത്യ(ബി പിപി ഐ) 2020 -21 വർഷത്തിന്റെ ആദ്യപാദത്തിൽ 146. 59 കോടി രൂപയുടെ വിറ്റുവരവ് നടത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 75.48 കോടി രൂപയായിരുന്നു.
Posted On:
06 SEP 2020 4:44PM by PIB Thiruvananthpuram
സ്വയം തൊഴിലിലൂടെ നിരവധി പേർക്ക് സ്ഥിരവരുമാനം നൽകുന്ന ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ഔഷധ വിതരണശൃംഖല, സേവനവും തൊഴിലും എന്ന അതിന്റെ മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു
കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിലും പ്രധാനമന്ത്രി ജൻ ഔഷധി പരിയോജനയുടെ നടത്തിപ്പ് സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പി എസ് യൂ ഓഫ് ഇന്ത്യ, 2020- 21 ഈ വർഷത്തെ ആദ്യ പാദത്തിൽ146. 59 കോടിയുടെ വിറ്റുവരവ് നടത്തി. 2019-2020ന്റെ ആദ്യപാദത്തിൽ ഇത് വെറും 75.48 കോടി രൂപയായിരുന്നു. ജൂലൈയിൽ മാത്രം 48.66 കോടി രൂപയാണ് വിൽപ്പന നടത്തിയത്. 2020 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 191.90 കോടി രൂപയുടെ വിൽപ്പന നടത്തി.
അവശ്യമരുന്നുകളുടെ മുടക്കം ഇല്ലാത്ത ലഭ്യത ഉറപ്പുവരുത്തുന്നതിന് ലോക്ക് ഡൗൺ സമയത്തും ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിച്ചു. 15 ലക്ഷം ഫേസ് മാസ്കുകൾ 80 ലക്ഷം hydroxychloroquine ഗുളികകൾ , 100 ലക്ഷം പാരസെറ്റമോൾ എന്നിവ വിറ്റു. ഇതിലൂടെ 1260 കോടി രൂപ ജനങ്ങൾക്ക് ലഭിക്കാനായി. നിലവിൽ 1250 ഔഷധങ്ങളും 204 ശസ്ത്രക്രിയ ഉപകരണങ്ങളുമാണ് വിൽക്കുന്നത്. 2024 മാർച്ച് 31 ഓടുകൂടി ഇത് 2000 ഔഷധങ്ങളും 300 ശസ്ത്രക്രിയ ഉപകരണങ്ങളും ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം, അലർജി എന്നിവയ്ക്കെതിരായ മരുന്നുകൾ, വിറ്റാമിനുകൾ, മിനറലുകൾ, ഫുഡ് സപ്ലിമെന്റ് എന്നിവ ഉൾപ്പെടെ ആണിത്.
ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ചില മരുന്നുകൾ 50 ശതമാനം വിലക്കുറവിലും ബ്രാൻഡഡ് മരുന്നുകൾ വിപണി വിലയുടെ 80 മുതൽ 90 ശതമാനം വരെ വിലക്കുറവിളുമാണ് വിൽക്കുന്നത്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമാതാക്കളിൽ നിന്ന് ഓപ്പൺ ടെൻഡർ അടിസ്ഥാനത്തിലാണ് മരുന്നുകൾ സംഭരിക്കുന്നത്. ദേശീയതലത്തിലെ അക്രഡിറ്റഡ് ലാബുകൾ രണ്ടുതവണ മരുന്നുകളുടെ ഗുണമേന്മ കർശനമായി പരിശോധിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ റീട്ടെയിൽമരുന്ന് വില്പന ശൃംഖലയായ ബി പി പി ഐ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത നിരവധി യുവാക്കൾക്ക്, സ്വയം തൊഴിൽ നൽകി സ്ഥിരവരുമാനം ഉറപ്പാക്കുന്നതിലൂടെ സ്ഥാപനത്തിന്റെ 'സേവനവും ജീവിതവും' എന്ന മുദ്രാവാക്യത്തോട് യഥാർത്ഥ നീതി പുലർത്തുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 11600 അഭ്യസ്തവിദ്യരായ യുവാക്കളാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്.
ജൻ ഔഷധി കേന്ദ്ര ഉടമകൾക്ക് നൽകുന്ന കിഴിവ് 2.5 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ വാങ്ങലിന്റെ 15% വരെ, പരമാവധി പ്രതിമാസം 15,000 രൂപ കിഴിവ് നൽകും. വടക്ക് കിഴക്കൻ, ഹിമാലയൻ, ഉൾനാടൻ മേഖലകൾ, നീതിആയോഗ് പട്ടികയിൽ ഉൾപ്പെടുന്ന പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആരംഭിക്കുന്നതും വനിതാ സംരംഭകർ, ദിവ്യാംഗർ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ സംരംഭകർ എന്നിവർ ആരംഭിക്കുന്നതുമായ ജനൗഷധി കേന്ദ്രങ്ങൾക്കും ഫർണിച്ചറും മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് ഒറ്റത്തവണ കിഴിവായി രണ്ടുലക്ഷം രൂപ ആദ്യം അനുവദിക്കും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2008 നവംബറിൽ ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച പദ്ധതിയാണ് ജനൗഷധി
************
(Release ID: 1651847)
Visitor Counter : 170
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Tamil
,
Telugu