ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് രോഗ മുക്തി നിരക്കിലെ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്ക് ആയ

73, 642 രേഖപ്പെടുത്തി. തുടർച്ചയായ രണ്ട് ദിവസങ്ങളിലായി 70, 000 ത്തിലധികം പേർ രോഗമുക്തി നേടി.

Posted On: 06 SEP 2020 1:40PM by PIB Thiruvananthpuram

രാജ്യത്ത് കോവിഡിൽ നിന്നും രോഗമുക്തി നേടുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നു.


തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിനം എഴുപതിനായിരത്തിൽ അധികം പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 73, 642 പേർക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം 32 ലക്ഷ്യത്തോട് അടുക്കുന്നു.(31, 80, 865). ഇതോടെ രോഗമുക്തി നിരക്ക് ഉയർന്ന് 77.32 ശതമാനം ആയി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത ഇടപെടൽ വഴി പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് രോഗബാധ തുടക്കത്തിൽ തന്നെ നിർണയിക്കാൻ കഴിയുന്നു. ഇതിന്റെ ഫലമായി മാതൃക ചികിത്സ പ്രോട്ടോകോൾ വഴി രോഗബാധിതരെ വീടുകളിലോ ആശുപത്രികളിലോ ഐസൊലേഷനിലാക്കി മെച്ചപ്പെട്ട ചികിത്സ നൽകിവരുന്നു. കോവിഡ് ആശുപത്രി ഐസിയു കളിലെ ഡോക്ടർമാർക്ക് വേണ്ട ക്ലിനിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ഡൽഹി എയിംസും കേന്ദ്ര സർക്കാരും ചേർന്ന് നൽകിവരുന്നു. ഇത് കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. തുടർച്ചയായി ഇന്നും കോവിഡ് മരണ നിരക്ക് കുറഞ്ഞു 1.72 ശതമാനമായി. ആകെ രോഗബാധിതരുടെ 20.96% മാത്രമേ രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ ഉള്ളൂ. നിലവിൽ 8, 62, 320 ആണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്, മാര്ഗനിര്ദേശങ്ങള്, ഉപദേശങ്ങള് എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് വെബ്സൈറ്റ് നിരന്തരം സന്ദര്ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില് ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില് @CovidIndiaSeva -യില് ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന് നമ്പരായ +91 11 23978046 ല് വിളിക്കുക; അല്ലെങ്കില് ടോള്ഫ്രീ നമ്പറായ 1075 ല് ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന് നമ്പരുകള് ലിങ്കില് ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


(Release ID: 1651790) Visitor Counter : 231