പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായി വികസിപ്പിച്ച ആപ്ലിക്കേഷനുകളെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി

Posted On: 30 AUG 2020 3:11PM by PIB Thiruvananthpuram

ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചില്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുത്തുവെന്ന് മന്‍ കി ബാത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമര്‍പ്പിച്ചവയില്‍ മൂന്നില്‍ രണ്ടും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലെ യുവാക്കളുടേതായിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി രണ്ട് ഡസനോളം ആപ്ലിക്കേഷനുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഈ ആപ്ലിക്കേഷനുകളെ പരിചയപ്പെടാനും അവരുമായി ബന്ധപ്പെടാനും ശ്രോതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
 

കുട്ടികള്‍ക്ക് ഇടപെടലിലൂടെ പഠിക്കാനാകുന്ന ആപ്ലിക്കേഷനായ കുടുക്കി കിഡ്സ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകളെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. കു കൂ കു എന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിനായുള്ള ആപ്ലിക്കേഷന്‍; യുവാക്കള്‍ക്കിടയില്‍ ജനപ്രീതി നേടുന്ന ചിംഗാരി ആപ്ലിക്കേഷന്‍; ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കാനുള്ള ആസ്ക് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍; ഫിറ്റ്‌നെസ് ആപ്ലിക്കേഷനായ സ്റ്റെപ്പ് സെറ്റ് ഗോ തുടങ്ങിയവയെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.
 

ഇന്നത്തെ ചെറിയ സ്റ്റാര്‍ട്ടപ്പുകള്‍ നാളെ വന്‍കിട കമ്പനികളായി മാറുകയും ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന വന്‍കിട കമ്പനികളെല്ലാം ഒരിക്കല്‍ സ്റ്റാര്‍ട്ടപ്പുകളായിരുന്നുവെന്ന് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

**********



(Release ID: 1649880) Visitor Counter : 180