ധനകാര്യ മന്ത്രാലയം
പ്രധാൻമന്ത്രി ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ.) - സമഗ്ര സാമ്പത്തിക ശാക്തീകരണത്തിനുള്ള ദേശീയ ദൗത്യം വിജയകരമായി ആറ് വർഷം പൂർത്തിയാക്കി
Posted On:
28 AUG 2020 7:27AM by PIB Thiruvananthpuram
2014 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ലോകത്തെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക ശാക്തീകരണ പദ്ധതികളിലൊന്നായ പ്രധാൻമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
“നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, കോവിഡ്-19 സാമ്പത്തിക സഹായം, പി.എം.-കിസാൻ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വർദ്ധിച്ച വേതനം, ജീവൻ രക്ഷ ഇൻഷുറൻസ് പരിരക്ഷ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി ഏതു പദ്ധതിയായാലും അതിന്റെ ആദ്യ കടമ്പ പ്രായപൂർത്തിയായ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുക എന്നതാണ്. ആദ്യ കടമ്പ വിജയകരമായി പൂർത്തിയാക്കിയാതായി”- പ്രധാൻമന്ത്രി ജൻധൻ യോജനയുടെ ആറാം വാർഷികത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രധാൻമന്ത്രി ജൻധൻ യോജനയുടെ കീഴിൽ 40 കോടിയിലധികം അക്കൗണ്ട് ഉടമകളെയാണ് നേരിട്ടുള്ള സാമ്പത്തിക ശാക്തീകരണ പരിധിയിൽ കൊണ്ടുവന്നതെന്ന് ധനകാര്യ സഹമന്ത്രി ശ്രീ അനുരാഗ് താക്കൂർ പറഞ്ഞു. ഗുണഭോക്താക്കളിൽ ഭൂരിഭാഗവും സ്ത്രീകളാണ് എന്നുള്ളതും പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിൽ ഭൂരിഭാഗവും ഗ്രാമീണ ഇന്ത്യയിലാണ് എന്നുള്ളതുമാണ് സുപ്രധാന വശം. പ്രധാനമന്ത്രി ജൻധൻ അക്കൗണ്ട് വഴി നേരിട്ടുള്ള പണം കൈമാറ്റത്തിൽ ഓരോ രൂപയും ഉദ്ദേശിച്ച ഗുണഭോക്താവിൽ എത്തുമെന്ന് ഉറപ്പുവരുത്തുകയും ഔദ്യോഗിക നൂലാമാലകളിൽ കുടുങ്ങിയുള്ള വ്യവസ്ഥാപരമായ ചോർച്ച തടയുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഇതുവരെയുള്ള ഗുണവശങ്ങളും നേട്ടങ്ങളും:
1) ലക്ഷ്യങ്ങൾ:
* സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുക.
* ചെലവ് കുറയ്ക്കുന്നതിനും വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കുക.
2) പദ്ധതിയുടെ അടിസ്ഥാന തത്വങ്ങൾ
* ബാങ്ക് ഇടപാടുകൾ നടത്തി പരിചയമില്ലാത്തവരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരിക - ഏറ്റവും കുറഞ്ഞ കടലാസ് പണികൾ, മിതമായ തിരിച്ചറിയൽ-പരിശോധനാ നടപടികൾ (കെ.വൈ.സി.), ഇ-കെ.വൈ.സി., സീറോ ബാലൻസ്, സീറോ ചാർജുകൾ എന്നിവ അടിസ്ഥാനമാക്കി ലളിതമായ നടപടിക്രമങ്ങളിലൂടെ സാധാരണ സേവിംഗ്സ് ബാങ്ക് (ബി.എസ്.ബി.ഡി) അക്കൗണ്ടാണ് തുറക്കുന്നത്.
* സുരക്ഷിതമല്ലാത്തവ ഇടപാടുകൾ സുരക്ഷിതമാക്കുക - പണം പിൻവലിക്കുന്നതിനും അടവുകൾക്കും, 2 ലക്ഷം രൂപ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷയുള്ള സ്വദേശി ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യുക
* പാവപ്പെട്ടവർക്ക് ധനസഹായം - ചെറിയ ഇൻഷുറൻസ് പദ്ധതികൾ, ചെറിയ പെൻഷൻ പദ്ധതികൾ, ചെറിയ വായ്പാ പദ്ധതികൾ എന്നിവയിലൂടെയുള്ള സാമ്പത്തിക സഹായങ്ങൾ 3) പ്രാരംഭ ഘട്ട സവിശേഷതകൾ
താഴെപ്പറയുന്ന 6 സ്തംഭങ്ങളെ ആധാരമാക്കിയാണ് പദ്ധതി ആരംഭിച്ചത്:
* സാർവത്രിക ബാങ്കിംഗ് സേവനം ഉറപ്പാക്കുക
* 10,000/- രൂപ ഓവർ ഡ്രാഫ്റ്റ് സൗകര്യമുള്ള സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ എല്ലാ വീടുകളിലും ഉറപ്പാക്കുക
* സാമ്പത്തിക സാക്ഷരതാ പദ്ധതി - സമ്പാദ്യ ശീലവും എ.ടി.എമ്മുകളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക, ഇൻഷുറൻസും പെൻഷനും നേടിയെടുക്കുക, ബാങ്കിംഗ് സേവനങ്ങൾക്ക് സാധാരണ മൊബൈൽ ഫോണുകൾ പ്രയോജനപ്പെടുത്തുക
* ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സൃഷ്ടിക്കുക - തിരിച്ചടവുകൾ മുടങ്ങുമ്പോൾ ബാങ്കുകൾക്ക് ഗ്യാരണ്ടി നൽകുന്നതിനായി ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സൃഷ്ടിക്കുക
* ഇൻഷുറൻസ് - 2014 ഓഗസ്റ്റ് 15 മുതൽ 2015 ജനുവരി 31 വരെയുള്ള കാലയളവിൽ അക്കൗണ്ട് ആരംഭിച്ച അക്കൗണ്ട് ഉടമകൾക്ക് 1,00,000 രൂപ അപകട പരിരക്ഷയും, 30,000 രൂപയുടെ ജീവൻ പരിരക്ഷയും
*അസംഘടിത മേഖലയ്ക്കുള്ള പെൻഷൻ പദ്ധതി
4) മുൻകാല അനുഭവങ്ങൾ അടിസ്ഥാനമാക്കി പ്രധാൻമന്ത്രി ജൻധൻ യോജനയിൽ സ്വീകരിച്ച പ്രധാന സമീപനങ്ങൾ:
* ഓഫ്‌ലൈൻ അക്കൗണ്ടുകൾക്ക് പകരമായി ഓൺലൈൻ അക്കൗണ്ടുകളാണ് ഇപ്പോൾ തുറക്കുന്നത്.
* റുപേ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ആധാർ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റം (AePS) വഴിയുള്ള ഇടപാടുകൾ
* ഫിക്സഡ് പോയിന്റ് ബിസിനസ് കറസ്പോണ്ടന്റുകൾ * ലളിതമാക്കിയ കെ.വൈ.സി.-യും, ഇ -കെ.വൈ.സി.-യും
5) പുതിയ സവിശേഷതകളോടെ പ്രധാൻമന്ത്രി ജൻധൻ യോജനയുടെ വിപുലീകരണം
പ്രധാൻമന്ത്രി ജൻധൻ യോജന പദ്ധതി പരിഷ്‌ക്കരിച്ച് 28.8.2018 ന് ശേഷവും നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
* ‘ഓരോ വീട്ടിലും എന്നതിൽ നിന്ന് പ്രായപൂർത്തിയായ ഓരോ വ്യക്തിയിലേക്കും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും
* റുപേ കാർഡ് ഇൻഷുറൻസ് - 28.8.2018 ന് ശേഷം ആരംഭിച്ച പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾക്കുള്ള റുപേ കാർഡുകളിൽ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ, 1 ലക്ഷത്തിൽ നിന്നും 2 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
* ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളുടെ പരിധി ഉയർത്തി
* ഓവർഡ്രാഫ്റ്റ് പരിധി ഇരട്ടിയാക്കി. 5,000 രൂപയിൽ നിന്ന് 10,000 രൂപയായാണ് ഉയർത്തിയത്. നിബന്ധനകളില്ലാതെ 2,000 രൂപ വരെ ലഭിക്കും.
* ഓവർഡ്രാഫ്റ്റ് സൗകര്യത്തിനുള്ള ഉയർന്ന പ്രായപരിധി 60 ൽ നിന്ന് 65 വയസ്സാക്കി വർദ്ധിപ്പിച്ചു. 6) പ്രധാൻമന്ത്രി ജൻധൻ യോജന പദ്ധതിയുടെ 2020 ഓഗസ്റ്റ് 19 വരെയുള്ള നേട്ടങ്ങൾ:
a) പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ
* ഓഗസ്റ്റ് 19 വരെയുള്ള പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളുടെ എണ്ണം: 40.35 കോടി; പ്രധാൻമന്ത്രി ജൻധൻ യോജന ഗ്രാമീണ അക്കൗണ്ടുകൾ: 63.6%, പ്രധാൻമന്ത്രി ജൻധൻ യോജന വനിതാ അക്കൗണ്ടുകൾ: 55.2%
* പദ്ധതിയുടെ ആദ്യ വർഷം തന്നെ 17.90 കോടി പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ തുറന്നു
* പ്രധാൻമന്ത്രി ജൻധൻ യോജനയ്ക്ക് കീഴിലുള്ള അക്കൗണ്ടുകളുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധന.
b) പ്രവർത്തനക്ഷമമായ പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ -
* റിസർവ് ബാങ്കിന്റെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രണ്ട് വർഷത്തിലധികമായി അക്കൗണ്ടിലൂടെ ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെങ്കിൽ ആ പ്രധാൻ മന്ത്രി ജൻ ധൻ യോജന അക്കൗണ്ട് നിഷ്‌ക്രിയമായി കണക്കാക്കുന്നു
* 2020 ഓഗസ്റ്റിലെ കണക്കനുസരിച്ച് ആകെയുള്ള 40.35 കോടി പ്രധാൻമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിൽ, 34.81 കോടിയും (86.3%) പ്രവർത്തനക്ഷമമാണ്.
* പ്രവർത്തനക്ഷമമായ അക്കൗണ്ടുകളുടെ ശതമാനത്തിൽ ഉണ്ടാകുന്ന തുടർച്ചയായ വർദ്ധന സൂചിപ്പിക്കുന്നത് ഈ അക്കൗണ്ടുകൾ കൂടുതൽ ഉപയോക്താക്കൾ സ്ഥിരമായി ഉപയോഗിക്കുന്നുവെന്നാണ്.
c) പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾക്ക് കീഴിലുള്ള നിക്ഷേപം
* പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾക്ക് കീഴിലുള്ള മൊത്തം നിക്ഷേപത്തിന്റെ നീക്കിയിരിപ്പ് 1.31 ലക്ഷം കോടി രൂപ
* നിക്ഷേപങ്ങൾ 5.7 മടങ്ങ് വർധിച്ചു, അക്കൗണ്ടുകൾ 2.3 മടങ്ങും.
d) പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം -
* ഒരു അക്കൗണ്ടിൽ ശരാശരി 3239 രൂപ നിക്ഷേപം
* ഓഗസ്റ്റ് 2015 അപേക്ഷിച്ച് ഓരോ അക്കൗണ്ടിലും ശരാശരി നിക്ഷേപം 2.5 മടങ്ങ് വർദ്ധിച്ചു
* ശരാശരി നിക്ഷേപത്തിലെ വർദ്ധന അക്കൗണ്ടുകളിലൂടെ നടക്കുന്ന വർദ്ധിച്ച ഇടപാടുകളുടെയും അക്കൗണ്ട് ഉടമകളിലെ സമ്പാദ്യ ശീലത്തിന്റെയും സൂചനയാണ്.
e) പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ട് ഉടമകൾക്ക് വിതരണം ചെയ്ത റുപേ കാർഡിന്റെ വിവരങ്ങൾ
* പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ട് ഉടമകൾക്ക് നൽകിയ റുപേ കാർഡുകൾ: 29.75 കോടി
* റുപേ കാർഡുകളുടെ എണ്ണവും ഉപയോഗവും ക്രമാനുഗതമായി വർദ്ധിച്ചു
7) ജൻ ധൻ ദർശക് ആപ്പ്
ബാങ്ക് ശാഖകൾ, എ.ടി.എമ്മുകൾ, ബാങ്ക് മിത്രങ്ങൾ, പോസ്റ്റ് ഓഫീസുകൾ ഇവ കണ്ടെത്തുന്നതിന് പൗരകേന്ദ്രീകൃത പ്ലാറ്റ്ഫോം എന്ന നിലയിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. ഈ ജി.ഐ.എസ്. അധിഷ്ഠിത ആപ്പിൽ 8 ലക്ഷത്തിലധികം ബാങ്കിംഗ് ടച്ച്പോയിന്റുകൾ ചേർത്തു. ഈ അപ്ലിക്കേഷന്റെ വെബ്സൈറ്റ് പതിപ്പ് http://findmybank.gov.in എന്ന ലിങ്കിൽ ലഭിക്കും.
5 കിലോമീറ്ററിനുള്ളിൽ ബാങ്കിംഗ് ടച്ച് പോയിന്റുകൾ ഇല്ലാത്ത ഗ്രാമങ്ങളെ തിരിച്ചറിയുന്നതിനും ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നു. തിരിച്ചറിഞ്ഞ ഇത്തരം ഗ്രാമങ്ങളിൽ ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനായി ബന്ധപ്പെട്ട സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റികൾ (എസ്.എൽ.ബി.സി.) വിവിധ ബാങ്കുകൾക്ക് നിർദ്ദേശം നൽകുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഫലമായി ബാങ്കിംഗ് ടച്ച്പോയിന്റുകൾ ഇല്ലാത്ത ഗ്രാമങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
8) പ്രധാൻമന്ത്രി ജൻധൻ യോജനയുടെ വനിതാ ഗുണഭോക്താക്കൾക്കായി പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് (പി.എം.ജി.കെ.പി.)
26.3.2020 ന് ബഹുമാനപ്പെട്ട ധനമന്ത്രി നടത്തിയ പ്രഖ്യാപന പ്രകാരം പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) അക്കൗണ്ടുകളിലൂടെ മൂന്ന് മാസത്തേക്ക് (ഏപ്രിൽ 2020 മുതൽ ജൂൺ 2020 വരെ) പ്രതിമാസം 500/- രൂപ വീതം വനിതാ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറി. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പ്രധാൻ മന്ത്രി ജൻ ധൻ യോജന വനിതാ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിൽ 30,705 കോടി രൂപയാണ് നേരിട്ട് കൈമാറിയത്. 9) ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറുന്നത് സുഗമമാകുന്നു:
ബാങ്കുകൾ നൽകുന്ന കണക്കനുസരിച്ച് ഏകദേശം 8 കോടി പ്രധാൻ മന്ത്രി ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് വിവിധ പദ്ധതികൾ പ്രകാരം സർക്കാരിൽ നിന്നുള്ള നേരിട്ട് ആനുകൂല്യ കൈമാറ്റം (ഡിബിടി) പ്രയോജനപ്പെടുന്നു. ഒഴിവാക്കാനാകുന്ന കാരണങ്ങളാൽ നേരിട്ട് ആനുകൂല്യ കൈമാറ്റം പരാജയപ്പെടുന്ന സംഭവങ്ങളുടെ എണ്ണം 2019 ഏപ്രിലിൽ, 5.23 ലക്ഷം (0.20%) ആയിരുന്നത്, 2020 ജൂണിൽ, 1.1 ലക്ഷമായി (0.04%) കുറഞ്ഞു.
10) മുന്നിലേക്കുള്ള പാത
i. ചെറിയ ഇൻഷുറൻസ് പദ്ധതികൾക്ക് കീഴിൽ പ്രധാൻമന്ത്രി ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുക. യോഗ്യരായ പ്രധാൻമന്ത്രി ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾ പി.എം.ജെ.ജെ.ബി.വൈ., പി.എം.എസ്.ബി.വൈ. എന്നിവയുടെ പരിധിയിൽ വരും. ഇക്കാര്യത്തിൽ ബാങ്കുകളുമായി ഇതിനോടകം ആശയവിനിമയം നടത്തി.
ii. ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രോത്സാഹനം
iii. ചെറു വായ്പകൾ, ചെറു നിക്ഷേപങ്ങൾ എന്നിവയ്ക്ക് പ്രധാൻമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ അക്കൗണ്ട് ഉടമകൾക്ക് സാധ്യമാക്കുക.
***
(Release ID: 1649119)
Visitor Counter : 2043
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada