റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയപാത ടോൾ ഫീ പ്ലാസകളിൽ  ലഭ്യമായ ഡിസ്കൗണ്ട്  നേടുന്നതിന് ഫാസ്റ്റാഗ് നിർബന്ധമാക്കി.

Posted On: 26 AUG 2020 4:02PM by PIB Thiruvananthpuram

ദേശീയപാത ടോൾ പ്ലാസകളിൽ മടക്കയാത്രയ്ക്കുള്ള ടോൾ ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ടിനും  മറ്റു  പ്രാദേശിക ആനുകൂല്യങ്ങൾക്കുമാണ്  ഫാസ്റ്റാഗ് നിർബന്ധമാക്കിയത്. 2008 ലെ ദേശീയപാതാ ഫീസ് (നിരക്ക് നിർണയവും പിരിവും ) ചട്ടം ഭേദഗതി ചെയ്തു കൊണ്ട് (534E/24.08.2020) ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.

ടോൾപ്ലാസ കളിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായാണ് നടപടി. ഇത്തരം ആനുകൂല്യങ്ങൾക്കായി പണം അടക്കേണ്ടത്  പ്രീപെയ്ഡ് മാർഗ്ഗത്തിലൂടെയോ  സ്മാർട്ട് കാർഡ് വഴിയോ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റാഗ് വഴിയോ അതു പോലുള്ള മറ്റു ഉപകരണങ്ങൾ വഴിയോ  ആകണം. ഫാസ്റ്റ്ടാഗ്  ഉള്ളവർക്ക് തിരികെയുള്ള യാത്രയ്ക്കുള്ള ആനുകൂല്യം ഓട്ടോമാറ്റിക് ആയി  ലഭിക്കുമെന്നും അതിനു പ്രത്യേക പാസ് ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

***



(Release ID: 1648753) Visitor Counter : 161