ഷിപ്പിങ് മന്ത്രാലയം

രാജ്യത്തെ തുറമുഖങ്ങളിലൂടെയും ചാർട്ടർ വിമാനങ്ങളിലൂടെയും കപ്പൽ ജീവനക്കാരുടെ ഒരു ലക്ഷത്തിലധികം മാറ്റത്തിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സൗകര്യമൊരുക്കി

Posted On: 25 AUG 2020 3:26PM by PIB Thiruvananthpuram




രാജ്യത്തെ തുറമുഖങ്ങളിലൂടെയും ചാർട്ടർ വിമാനങ്ങളിലൂടെയും കപ്പൽ ജീവനക്കാരുടെ ഒരു ലക്ഷത്തിലധികം മാറ്റത്തിന് (ക്രൂ ചേഞ്ചിന്) ഷിപ്പിങ് മന്ത്രാലയം സൗകര്യമൊരുക്കി. ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂ ചെയ്ഞ്ചിങ് സംവിധാനമാണ് ഷിപ്പിംഗ് മന്ത്രാലയം ഏർപ്പെടുത്തിയത്.

മഹാമാരി കാലത്ത് സമുദ്രയാത്ര സുഗമമായി നടത്തുന്നതിന് കപ്പൽ യാത്രക്ക് വേണ്ട വിവിധ സർട്ടിഫിക്കറ്റുകളുടെ കാലാവധി ദീർഘിപ്പിച്ച് നൽകുക, ഓൺലൈൻ -പാസ്സ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിരവധി പദ്ധതികൾ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.

കുടുങ്ങിപ്പോയ നാവികരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ചാർട്ടർ വിമാനങ്ങൾ വഴി ജീവനക്കാരെ മാറ്റുന്നതിനുള്ള വെരിഫിക്കേഷൻ നടപടികൾക്കും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഓൺലൈൻ ചാർട്ടർ ലൈസൻസിംഗ്, ഷിപ് രജിസ്ട്രേഷൻ എന്നിവയും ഓൺലൈനിലൂടെ ഏർപ്പെടുത്തി.

രണ്ടായിരത്തോളം സമുദ്ര മേഖല തല്പരകക്ഷികളുടെ വിവിധ തരത്തിലുള്ള സഹായ അഭ്യർത്ഥനകൾ ഷിപ്പിങ് മന്ത്രാലയത്തിനു ലഭിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

ഷിപ്പിംഗ് മന്ത്രാലയം ഓൺലൈൻ-വെർച്ച്വൽ കോഴ്സുകൾ നടത്തുകയും മുപ്പത്തി അയ്യായിരത്തോളം വിദ്യാർഥികൾ - ലേണിങ്ങിനായി ചേരുകയും ചെയ്തു. കോവിഡ് കാലമായതിനാൽ, ഓൺലൈൻ കോഴ്സുകൾക്ക് ശേഷം പരീക്ഷകളും വീട്ടിലിരുന്ന് എഴുതാവുന്ന തരത്തിൽ മന്ത്രാലയം വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

***



(Release ID: 1648547) Visitor Counter : 215