ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒറ്റ ദിവസം 9 ലക്ഷത്തിലധികം പരിശോധനകള്‍ എന്ന റക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ


ദശലക്ഷത്തിലെ പരിശോധന (ടിപിഎം) വര്‍ധിക്കുന്നു; ഇന്ന് 23668

Posted On: 20 AUG 2020 1:39PM by PIB Thiruvananthpuramതുടര്‍ച്ചയായി വര്‍ധിക്കുന്ന പ്രതിദിന പരിശോധനയില്‍ ഇന്ത്യ ഇന്ന് മറ്റൊരു നേട്ടത്തില്‍. ഒരു ദിവസം ആദ്യമായി 9 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ എന്ന നേട്ടമാണ് രാജ്യത്തിനു സ്വന്തമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 9,18,470 കോവിഡ് -19 ടെസ്റ്റുകളാണ്. പ്രതിദിനം 10 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ അടുക്കുന്നത്.

ഇതോടെ ആകെ പരിശോധനകള്‍ 3.25 കോടി കടന്നു (3,26,61,252).

കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പരിശോധനകള്‍ വര്‍ധിപ്പിച്ചതിന്റെ ഫലമായി, ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 23668 ആയി വര്‍ധിച്ചു. 

26 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ രോഗസ്ഥിരീകരണ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 1494 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 977ഉം സ്വകാര്യമേഖലയില്‍ 517ഉം ലാബുകളാണുള്ളത്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 764 (സര്‍ക്കാര്‍: 453 + സ്വകാര്യമേഖല: 311)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 611 (സര്‍ക്കാര്‍: 490 + സ്വകാര്യമേഖല: 121)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 119 (സര്‍ക്കാര്‍: 34 + സ്വകാര്യം: 85)

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/@MoHFW_INDIA 

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.inഅല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: 
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

****(Release ID: 1647287) Visitor Counter : 9