സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടർന്ന് വൈദ്യുതി മേഖലയിൽ പണ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി
Posted On:
19 AUG 2020 4:26PM by PIB Thiruvananthpuram
വിതരണ കമ്പനികൾക്ക്(DISCOM) നൽകുന്ന വായ്പാപരിധി ദീർഘിപ്പിക്കുന്നതിന് പവർ ഫിനാൻസ് കോർപ്പറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ എന്നിവയ്ക്ക് ഒറ്റത്തവണ ഇളവ് കേന്ദ്ര മന്ത്രിസഭാ യോഗം അനുവദിച്ചു . ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷത്തെ വരുമാനത്തിന് 25 ശതമാനത്തിന് മുകളിൽ പ്രവർത്തന മൂലധനം ഉള്ള കമ്പനികൾക്കാണ് ഉജ്വൽ ഡിസ്‌കോം അഷുറൻസ് യോജന(ഉദയ്) പ്രകാരം ഈ ആനുകൂല്യം ലഭിക്കുക.
ഒറ്റത്തവണ ഇളവ് വൈദ്യുതി മേഖലയിൽ പണലഭ്യത ഉറപ്പുവരുത്തുകയും സംസ്ഥാന ഗവൺമെന്റ്കൾ വിതരണ കമ്പനികൾക്ക് പണം നൽകുന്നത് ഉറപ്പാക്കുകയും ചെയ്യും. ദേശീയതലത്തിൽ ലോക്ക് ഡൌൺ വൈദ്യുത മേഖലയിലെ പണലഭ്യതയുടെ പ്രതിസന്ധി വർദ്ധിപ്പിച്ചിരുന്നു. വൈദ്യുത മേഖലയിലെ പണ ലഭ്യത വളരെ പെട്ടെന്ന് പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങളും ഊർജ ആവശ്യകതയും ക്രമേണ വർദ്ധിക്കുന്നതോടെ മേഖലയിലെ പണലഭ്യതയും വർദ്ധിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ മേഖലയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിന് ഇത്തരം ദ്രുത നടപടികൾ ആവശ്യമായതിനാലാണ് ഈ നടപടി.
***
(Release ID: 1647034)
Visitor Counter : 264
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada