വിനോദസഞ്ചാര മന്ത്രാലയം
വിനോദസഞ്ചാരമന്ത്രാലയത്തിന്റെ ദേഖോ അപ്നാ ദേശ് പരമ്പരയുടെ ഭാഗമായി 'ജാലിയന്‍ വാലാബാഗ്: സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവ്' വെബിനാര്‍ സംഘടിപ്പിച്ചു
Posted On:
17 AUG 2020 4:41PM by PIB Thiruvananthpuram
കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയത്തിന്റെ ദേഖോ അപ്നാ ദേശ് വെബിനാര്‍ പരമ്പരയുടെ ഭാഗമായി ജാലിയന്‍ വാലാബാഗിനെക്കുറിച്ചുള്ള പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനം പ്രമേയമാക്കിയുള്ള നാലാമതു പ്രത്യേക വെബിനാറായിരുന്നു 'ജാലിയന്‍ വാലാബാഗ്: സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവ്'. ദേഖോ അപ്നാ ദേശ് പരമ്പരയിലെ 48-ാമതു വെബിനാറായിരുന്നു ഇത്.
'ജാലിയന്‍ വാലാബാഗ് 1919, യഥാര്‍ത്ഥ കഥ' എന്ന പുസ്തകത്തിന്റെ രചയിതാവും ദ പാര്‍ട്ടിഷന്‍ മ്യൂസിയം/ദ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ചെയര്‍പേഴ്സണുമായ ശ്രീമതി കിശ്വര്‍ ദേശായി വെബിനാര്‍ അവതരിപ്പിച്ചു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കിടയാക്കിയ സംഭവങ്ങളെക്കുറിച്ചും അതിനുശേഷം സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും വെബിനാര്‍ വ്യക്തമാക്കി. ശ്രീമതി രൂപീന്ദര്‍ ബ്രാര്‍ നന്ദി പറഞ്ഞു.
ദേശീയ ഇ ഗവേണന്‍സ് വകുപ്പ്, ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ദേഖോ അപ്നാ ദേശ് വെബിനാര്‍ പരമ്പര അവതരിപ്പിക്കുന്നത്. വെബിനാറിന്റെ വിവിധ സെഷനുകള്‍ വിനോദസഞ്ചാരമന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.
***
(Release ID: 1646623)
Visitor Counter : 315