ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സിഐഐ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്റെ ഉദ്ഘാടനസമ്മേളനത്തെ ഡോ. ഹർഷ് വർധൻ ഡിജിറ്റലായി അഭിസംബോധന ചെയ്‌തു

Posted On: 17 AUG 2020 4:15PM by PIB Thiruvananthpuram



രണ്ട് ദിവസത്തെ സിഐഐ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ വെർച്വലായി അധ്യക്ഷത വഹിച്ചു. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെയും ഡിജിറ്റലായി പങ്കെടുത്തു. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ഒരു വെർച്വൽ എക്സിബിഷനും സിഐഐ–-ടിബി ഫ്രീ വർക്ക്പ്ലെയ്സ് കാമ്പയിനും  ആരംഭിച്ചു. ഇരുവരുടെയും സാന്നിധ്യത്തിൽ സിഐഐ പബ്ലിക് ഹെൽത്ത് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു.

26.4 ലക്ഷം ക്ഷയരോഗബാധിതരുള്ള ഇന്ത്യ ആഗോളതലത്തിൽ ക്ഷയരോഗത്തിന്റെ കൂടിയ പങ്കും വഹിക്കുകയാണെന്ന് ക്ഷയരോഗ  മുക്‌ത തൊഴിൽ ഇട പ്രചാരണ പരിപാടിയിൽ ഡോ. ഹർഷ് വർധൻ പറഞ്ഞു.
ജീവനും പണവും തൊഴിൽ ദിനങ്ങളും കണക്കിലെടുക്കുമ്പോൾ ക്ഷയരോഗത്തിന്റെ സാമ്പത്തികബാധ്യത വളരെ വലുതാണ്, കാരണം ഇത് ദരിദ്രരെ കണക്കറ്റ്‌ ബാധിക്കുന്നു. ക്ഷയരോഗചികിൽസക്കുള്ള വിഭവ വിഹിതം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാലിരട്ടിയായി വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷയരോഗബാധിതരായ എല്ലാ രോഗികൾക്കും, ഗുരുതരമായ മൾട്ടി ഗ്രഡ്‌ റസിസ്‌ന്റന്റ്‌ ടിബി ഉള്ളവർക്കു പോലും സൗജന്യമായി ചികിത്സ നൽകുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.  വ്യവസായ പ്രമുഖരുടെയും സിഐഐയുടെയും സഹായത്തോടെ 2025 ഓടെ ക്ഷയരോഗമുക്‌ത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇ- സഞ്ജീവനി ടെലി കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിലൂടെ ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള 1.5 ലക്ഷം കൺസൾട്ടേഷനുകളിൽ നിന്ന് ടെലിമെഡിസിൻ ഉപയോഗം വ്യാപകമാണെന്ന്‌ വ്യക്തമാകുന്നതായി ശ്രീ അശ്വിനി കുമാർ ചൗബെ പറഞ്ഞു.
***
 



(Release ID: 1646483) Visitor Counter : 192