റെയില്‍വേ മന്ത്രാലയം

ആറു സംസ്ഥാനങ്ങളിലായി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാനു കീഴില്‍ ഇന്ത്യന്‍ റെയില്‍വെ സൃഷ്ടിച്ചത് അഞ്ചരലക്ഷത്തിലധികം തൊഴില്‍ദിനങ്ങള്‍

Posted On: 16 AUG 2020 4:04PM by PIB Thiruvananthpuram

 

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നു സ്വന്തം നാടുകളിലേയ്ക്കു മടങ്ങിയെത്തിയ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ റെയില്‍വെ സൃഷ്ടിച്ചത് 5.5 ലക്ഷം തൊഴില്‍ദിനങ്ങള്‍. ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്റെ ഭാഗമായാണ് റെയില്‍വെ ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി ഇത്രയും തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത്.

ഇതിന്റെ ഭാഗമായി 2020 ഓഗസ്റ്റ് 14 വരെ 1336.84 കോടി രൂപ കരാറുകാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. 6 സംസ്ഥാനങ്ങളിലെ 116 ജില്ലകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ 2988 കോടി രൂപ ചെലവഴിച്ച് 165ഓളം അടിസ്ഥാനസൗകര്യ പദ്ധതികളാണ് റെയില്‍വെ നടപ്പാക്കുന്നത്. പദ്ധതികളുടെ പുരോഗതിയും പദ്ധതിപ്രകാരം ഈ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും റെയില്‍വേ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ വിലയിരുത്തി.

***(Release ID: 1646466) Visitor Counter : 11