ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഉപരാഷ്ട്രപതി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു

Posted On: 14 AUG 2020 4:28PM by PIB Thiruvananthpuram



സ്വാതന്ത്ര്യ ദിനതലേന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ജനങ്ങൾക്ക് ആശംസകള്നേര്ന്നു. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സന്തോഷകരമായ വേളയിൽ എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായി അദ്ദേഹം സന്ദേശത്തിൽ കുറിച്ചു.

 

ഒരു സ്വതന്ത്ര രാഷ്ട്രത്തിനായും അതിന്റെ ശോഭനമായ ഭാവി സുരക്ഷിതമാക്കുന്നതിനുമായി നിരവധി ത്യാഗങ്ങൾ സഹിച്ച ധീര സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കായി രക്തസാക്ഷിത്വം വരിച്ച ധീര സേനാനികളെ കൃതജ്ഞതയോടെ നമുക്ക് അനുസ്മരിക്കാം എന്നും അദ്ദേഹം സന്ദേശത്തിൽ കുറച്ചു.

സ്വാതന്ത്ര്യസമരസേനാനികൾ ആഗ്രഹിച്ച തരത്തിലുള്ള ഒരു ഇന്ത്യയെ നിർമ്മിക്കുന്നതാണ് നമുക്ക് അവർക്ക് നൽകാൻ കഴിയുന്ന അർത്ഥവത്തായ ആദരമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 100 കോടിയിലധികം പേരുടെ സ്വപ്നങ്ങൾ ആവിഷ്കൃതവും പൂർണവുമാകുന്ന ഒരു ഏകീകൃതവും ശക്തവും സമൃദ്ധവും സമാധാനപരവും എല്ലാവരെയും ഉൾചേർക്കുന്നതുമായ രാജ്യത്തിനായുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത, സ്വാതന്ത്ര്യദിനത്തിൽ നമുക്ക് പുതുക്കാം എന്നും ഉപരാഷ്ട്രപതി തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

 
***


(Release ID: 1645838) Visitor Counter : 133