ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒരു ദിവസത്തെ റെക്കോര്‍ഡ് പരിശോധന നേട്ടത്തില്‍ ഇന്ത്യ; നടത്തിയത് 8.5 ലക്ഷം ടെസ്റ്റുകള്‍


രോഗമുക്തി നിരക്ക് തുടര്‍ച്ചയായി ഉയര്‍ന്ന് 71.17% ആയി

മരണനിരക്ക് 1.95% ആയി കുറഞ്ഞു

Posted On: 14 AUG 2020 3:09PM by PIB Thiruvananthpuram

 

പ്രതിദിനം 10 ലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ, ഒരുദിവസത്തെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,48,728 പരിശോധനകളെന്ന റെക്കോര്‍ഡ് നേട്ടത്തിലാണ് രാജ്യമെത്തിയത്. ഇതോടെ രാജ്യത്ത് നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,76,94,416 ആയി.

ലോകാരോഗ്യസംഘടനയുടെ ''കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡ''ത്തില്‍ ചൂണ്ടിക്കാട്ടുന്നത് സമഗ്രമായ നിരീക്ഷണത്തിന്റെ ആവശ്യകതയാണ്. ദശലക്ഷത്തില്‍ പ്രതിദിനം 140 പരിശോധനകളാണ് ഒരു രാജ്യം നടത്തേണ്ടത് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

ദേശീയ ശരാശരി ദശലക്ഷത്തില്‍ പ്രതിദിനം 603 ടെസ്റ്റുകളാണ്. 34 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ ഈ കണക്കിനും മേലെയാണ്. പരിശോധനകള്‍ വര്‍ധിപ്പിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' നയം വിജയകരമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 1451 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 958 ഉം സ്വകാര്യമേഖലയില്‍ 143 ഉം ലാബുകളാണുള്ളത്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 749 (സര്‍ക്കാര്‍: 447 + സ്വകാര്യമേഖല: 302)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 586 (സര്‍ക്കാര്‍: 478 + സ്വകാര്യമേഖല: 108)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 116 (സര്‍ക്കാര്‍: 33 + സ്വകാര്യം: 83)

ഊര്‍ജ്ജിത പരിശോധന, സമഗ്ര നിരീക്ഷണം, ഫലപ്രദ ചികിത്സ എന്നിവയിലൂടെ രോഗമുക്തിനിരക്കും വര്‍ധിക്കുകയാണ്. നിലവില്‍ 71.17% ആണ് രാജ്യത്തെ കോവിഡ്-19 രോഗമുക്തി നിരക്ക്. ആകെ കോവിഡ് 19 മുക്തരുടെ എണ്ണം 17.5 ലക്ഷത്തിലധികമായി (17,51,555) ഉയര്‍ന്നു.
രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ (6,61,595) 11 ലക്ഷത്തോളമാണ് (1,089,960).

കൃത്യമായ ചികിത്സാമാനദണ്ഡങ്ങളിലൂടെ രാജ്യത്തെ കോവിഡ്-19 മരണനിരക്കും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മരണനിരക്ക് ഇന്ന് 1.95% ആണ്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


***



(Release ID: 1645819) Visitor Counter : 161