രാസവസ്തു, രാസവളം മന്ത്രാലയം

വളo മേഖലയുടെ പ്രോത്സാഹനത്തിന് എൻഡിഎ  ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചതായി മന്ത്രി ഡി. വി. സദാനന്ദഗൗഡ

Posted On: 10 AUG 2020 10:25AM by PIB Thiruvananthpuram

 

കർഷകരുടെ സേവനങ്ങൾക്കായി വളo മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്  ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചതായി കേന്ദ്ര രാസവളം  മന്ത്രി ശ്രീ ഡി. വി.  സദാനന്ദഗൗഡ. വളം ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ വികസന നേട്ടങ്ങളെപ്പറ്റിയും  സുസ്ഥിര കാർഷിക ഉൽപ്പാദനത്തിന്,  വളത്തിന്റെ ശരിയായ അളവിലുള്ള ഉപയോഗത്തെ പറ്റിയും കർഷകരെ ബോധവത്കരിക്കുന്നതിന്,  ഗവൺമെന്റ് നിരവധി നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി വളം വകുപ്പ്,  കാർഷിക സഹകരണ- കര്‍ഷക ക്ഷേമ വകുപ്പ്, കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി  പരിപാടി സംഘടിപ്പിക്കുന്നു.  

വളം, വളം-ഉൽപ്പാദന സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വളം മന്ത്രാലയത്തിന് കീഴിലെ  കേന്ദ്ര  പൊതുമേഖലാ സംരംഭങ്ങൾ,  ഇന്ത്യൻ കൗൺസിൽ ഫോർ ഫെർട്ടിലൈസേഴ്‌സ് ആൻഡ് ഫെർട്ടിലൈസർ ടെക്നോളജി റിസർച്  എന്ന സംവിധാനം രൂപീകരിച്ചതായും  ശ്രീ സദാനന്ദഗൗഡ പറഞ്ഞു.

***



(Release ID: 1644772) Visitor Counter : 153