ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19-പുതിയ  വിവരങ്ങൾ: 


രോഗമുക്തി നിരക്ക് ഉയർന്ന്  68 ശതമാനത്തോളം ആയി;  
മരണനിരക്ക് തുടർച്ചയായി കുറഞ്ഞു;  ഇന്ന് 2.05 ശതമാനമായി

Posted On: 07 AUG 2020 12:20PM by PIB Thiruvananthpuram

 

 കോവിഡ് 19 രോഗ മുക്തി  നിരക്കിൽ ക്രമാനുഗതമായ വർധന,  ആഗോള ശരാശരിയെക്കാൾ വളരെ താഴ്ന്ന മരണനിരക്ക് എന്നീ രണ്ടു നേട്ടങ്ങളോടെ കോവിഡ്  19,  പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ മുന്നോട്ടുപോകുന്നു. രോഗമുക്തി നിരക്ക് 68% എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയപ്പോൾ  മരണ നിരക്ക് 2.05% ആയി   താഴ്ന്നു.  ഇവ രണ്ടും, നിലവിൽ രോഗമുക്തി നേടിയവരുടെയും ചികിത്സയിൽ ഉള്ളവരുടെയും എണ്ണത്തിലെ  വ്യത്യാസം(7.7 ലക്ഷത്തിലധികം ) വർദ്ധിക്കാൻ കാരണമായി. 

കഴിഞ്ഞ 24 മണിക്കൂറിൽ 49, 769 പേർക്ക്  രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം  13, 78,105 ആയി.  ആശുപത്രി സൗകര്യങ്ങൾ വർദ്ധിപ്പിച്ചതും രോഗികൾക്ക് കേന്ദ്ര സർക്കാർ നിർദേശിച്ച പ്രോട്ടോകോൾ അനുസരിച്ച് മികച്ച ചികിത്സ നൽകുന്നതും  രോഗമുക്തി നിരക്ക് വർദ്ധിക്കാൻ സഹായിക്കുന്നു. കഴിഞ്ഞ രണ്ട്  ആഴ്ചയിൽ രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 26000- ൽ നിന്നും 44, 000 ആയി ഉയർന്നു.

 വ്യാപകമായ പരിശോധന,  കൃത്യമായ നിരീക്ഷണത്തിലൂടെ ഉള്ള ഐസൊലേഷൻ  നടപടികൾ, ഫലപ്രദമായ ചികിത്സ എന്നിവയിലൂടെ കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളുടെ  സംയോജിത  പ്രവർത്തനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നതിനും രോഗമുക്തി നേടുന്നവരുടെ നിരക്ക്  ഉയരുന്നതിനും  കാരണമാകുന്നത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

**


(Release ID: 1644107) Visitor Counter : 256