പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഹമ്മദാബാദില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവനുകൾ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 06 AUG 2020 9:53AM by PIB Thiruvananthpuram

അഹമ്മദാബാദില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവനുകൾ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അഹമ്മദാബാദില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി അനുശോചിച്ചു.'അഹമ്മദാബാദിലെ ആശുപത്രിയിലുണ്ടായ ദാരുണമായ തീപിടുത്തം വല്ലാതെ ദുഃഖിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെ. മുഖ്യമന്ത്രിയുമായും  മേയറുമായും സ്ഥിതിയെക്കുറിച്ച് സംസാരിച്ചു. ഭരണസംവിധാനം സാദ്ധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്'' പ്രധാനമന്ത്രി ഒരു ട്വീറ്റില്‍ പറഞ്ഞു.  



(Release ID: 1643789) Visitor Counter : 105