സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരഭ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഖാദിയുടെ സിൽക്ക് മാസ്കിന്റെ ഗിഫ്റ്റ് ബോക്സ്  പുറത്തിറക്കി

Posted On: 01 AUG 2020 2:23PM by PIB Thiruvananthpuram


ന്യൂഡൽഹി , ഓഗസ്റ്റ് 01,2020



 ഖാദി ഗ്രാമ വ്യവസായ ‌ കമീഷൻ (കെ വി ഐ സി ) വികസിപ്പിച്ച   ഖാദി സിൽക്ക്‌ മാസ്‌ക്  ഗിഫ്റ്റ് ബോക്സ്  ഇന്നലെ കേന്ദ്ര സൂക്ഷ്‌മ ചെറുകിട–-ഇടത്തരം സംരഭ മന്ത്രി ശ്രീ നിതിൻ ഗഡ്കരി  പുറത്തിറക്കി. വിവിധ നിറത്തിലുള്ള കരകൗശലപ്പണികളുള്ള നാലു മാസ്‌കുകളാണ്‌ ഓരോ ഗിഫ്‌റ്റ്‌ ബോക്‌സിലുമുള്ളത്‌. കൈകൊണ്ട്‌ നിർമിച്ച കറുത്ത നിറത്തിലുള്ള ആകർഷകമായ പേപ്പർ ബോക്‌സിൽ സ്വർണനിറമുള്ള പ്രിന്റോടെയാണ്‌ ഗിഫ്‌റ്റ്‌ ബോക്‌സ് തയ്യാറാക്കിയിരിക്കുന്നത്
‌.
ഉൽസവ വേളകളിലും വിശേഷ ദിവസങ്ങളിലും സമ്മാനിക്കാവുന്ന ഏറ്റവും ഉചിതവും സുരക്ഷ ഉറപ്പിക്കുന്നതുമായ ഉൽപ്പന്നമാണിതെന്ന്‌ ശ്രീ ഗഡ്‌കരി   പറഞ്ഞു .  ബുദ്ധിമുട്ടേറിയ കൊറോണ പകർച്ചവ്യാധിക്കാലത്ത്‌ കരകൗശല ജോലിക്കാരുടെ ജീവിതോപാധി ഉറപ്പിച്ച്‌ മാസ്‌ക്‌ നിർമിക്കാൻ മുൻകൈയെടുത്ത കെവിഐസിയെയും മന്ത്രി അഭിനന്ദിച്ചു. ന്യൂഡൽഹിയിലെ കെവിഐസിയുടെ എല്ലാ വിൽപ്പനശാലകളിലും 500 രൂപയ്‌ക്ക്‌ ഗിഫ്‌റ്റ്‌ ബോക്‌സ്‌ ലഭ്യമാകും.

ഗിഫ്റ്റ് ബോക്സുകളിൽ ഉള്ള മാസ്കുകളിൽ ഒരെണ്ണം പ്രിന്റു ചെയ്‌തതും  മറ്റ് മൂന്ന് മാസ്കുകൾ  ആകർഷകമായ  നിറങ്ങളിലുള്ളതുമാണ്‌ . ഈ മൂന്നു പാളിയുള്ള സിൽക്ക് മാസ്കുകൾ ചർമ്മത്തിന് ഹാനികരമല്ലാത്തതും കഴുകാവുന്നതും പുനരുപയോഗിക്കാവുന്നതും മണ്ണിൽ അലിഞ്ഞു പോകുന്നതുമാണ്. സിൽക്ക് മാസ്കുകൾക്ക് മൂന്ന് തട്ടുകളുണ്ട്, ഒപ്പം വായു സഞ്ചാരം ക്രമീകരിക്കാവുന്നതും ആകർഷകമായ അലങ്കാരമുള്ളതുമാണ്‌.  മാസ്‌കിന് നൂറു ശതമാനം പരുത്തിയിലുള്ള‌ രണ്ട് അകത്തെ പാളികളും മുകളിലെ പാളി സിൽക്കുമാണ്‌.

 



(Release ID: 1642855) Visitor Counter : 196