കൃഷി മന്ത്രാലയം

കേന്ദ്ര ഗവൺമെന്റ് കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നു: കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ

Posted On: 31 JUL 2020 12:05PM by PIB Thiruvananthpuram


പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയതുപോലെ കൃഷി,  കാർഷിക അനുബന്ധ മേഖലയിൽ നൂതന സാങ്കേതികവിദ്യയിലൂടെ സ്റ്റാർട്ടപ്പുകളും  അഗ്രിപ്രെനർഷിപ്പുകളും  പ്രോത്സാഹിപ്പിക്കണമെന്ന്  കേന്ദ്ര കൃഷി, കർഷക ക്ഷേമ, പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി ശ്രീ നരേന്ദ്ര സിങ് തോമർ. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴിൽ നൂതനാശയങ്ങളും അഗ്രിപ്രെണർഷിപ്പും  പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്.  2020- 21 വർഷത്തിൽ,  ആദ്യഘട്ടത്തിൽ, ഭക്ഷ്യ സാങ്കേതികവിദ്യ, അഗ്രോ പ്രോസസിങ്, മൂല്യവർധിത സേവനം എന്നീ മേഖലയിലെ 112 സ്റ്റാർട്ടപ്പുകൾക്ക് 1185.90 ലക്ഷം രൂപ ധനസഹായം നൽകും. ധനസഹായം തവണകളായാണ് വിതരണം ചെയ്യുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഇത് ഇടയാക്കും.

കാർഷികമേഖല മത്സരക്ഷമം   ആകേണ്ടതിന്റെ  പ്രാധാന്യം ശ്രീ തോമർ  എടുത്തുപറഞ്ഞു.കാർഷിക പ്രവർത്തനങ്ങൾക്ക് എത്രയും വേഗം നൂതന സാങ്കേതികവിദ്യ രീതികൾ അവലംബിക്കണം.  കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ  അദ്ദേഹം യുവജനങ്ങളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് തന്റെ ആഗ്രഹം എന്നും കൂട്ടിച്ചേർത്തു. അതിനാലാണ് കാർഷിക, അടിസ്ഥാനസൗകര്യ ശാക്തീകരണത്തിനുള്ള രാഷ്ട്രീയ കൃഷി വികാസ് യോജന പുനരുജ്ജീവിപ്പിച്ചതെന്ന്  അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി ഇന്നോവേഷൻ&അഗ്രി എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.  സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകി നിലവിലെ സ്ഥിതി പരിപോഷിപ്പിക്കാൻ  ഇതിലൂടെ ലക്ഷ്യമിടുന്നു.  കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം രാജ്യ വ്യാപകമായി പരസ്യം നൽകി നടത്തിയ തെരഞ്ഞെടുപ്പിലൂടെ മികവിന്റെ  കേന്ദ്രങ്ങളായ 5 വൈജ്ഞാനിക പങ്കാളികളെയും (knowledge partner) 24 അഗ്രി ബിസിനസ് ഇൻകുബേറ്റർകളെയും തെരഞ്ഞെടുത്തിട്ടുണ്ട്. കാർഷിക സ്വയം സംരംഭക മേഖലയുമായി  ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ http :/rkvy.nic.എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


****



(Release ID: 1642569) Visitor Counter : 510