രാസവസ്തു, രാസവളം മന്ത്രാലയം

FACT മായി കൈ കോർത്ത് കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌: കപ്പൽ മാർഗം ഉള്ള ആദ്യ കയറ്റുമതിക്ക് FACT തുടക്കം ഇട്ടു

प्रविष्टि तिथि: 29 JUL 2020 3:51PM by PIB Thiruvananthpuram


കപ്പൽ മാർഗം ഉള്ള ആദ്യ കയറ്റുമതിക്ക് ഫെർട്ടിലൈസെർസ് ആൻഡ് കെമിക്കൽസ്  ലിമിറ്റ്ഡ് (FACT) ഇന്ന് തുടക്കമിട്ടു. കേരളത്തിലെ തന്നെ മറ്റൊരു മികച്ച പൊതുമേഖല സ്ഥാപനമായ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്ന്റെ സഹായത്തോടെയാണ്, FACT ചരിത്രം കുറിച്ചത്. സർക്കാർ അധീനതയിൽ ഉള്ള, രണ്ട് സ്ഥാപനങ്ങൾക്ക് ഇടയിലെ ബന്ധം അടുത്ത തലത്തിലേയ്ക്ക് എത്തിക്കുന്ന തീരുമാനമായി ഇത് മാറി. കൊച്ചിയിൽ നിന്നും പശ്ചിമബംഗാളിലെ തുറമുഖമായ ഹാൽദിയയിലേക്കാണ് ആദ്യ കയറ്റുമതി.

 ഉദ്യോഗമണ്ഡലിലെ FACT ൽ വച്ചു നിറച്ച കണ്ടെയ്നറുകൾ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. എം. ബീന, ഫാക്ട് CMD, ശ്രീ കിഷോർ റുങ്ത എന്നിവർ ചേർന്ന് സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു. വല്ലാർപാടം ICTT യിൽ നിന്നും നാളെ കയറ്റി അയക്കുന്ന കണ്ടെയ്നറുകൾ അടുത്തമാസം എട്ടോടു കൂടി ഹാൽദിയ ഡോക്ക് കോംപ്ലക്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  



****


 


(रिलीज़ आईडी: 1642025) आगंतुक पटल : 165
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Punjabi , Tamil , Telugu