ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ഗിരിവർഗ്ഗ ജനതയുടെ ഉല്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് ട്രൈഫെഡിന്റെ ഡിജിറ്റൈസേഷൻ ഡ്രൈവ് 

Posted On: 28 JUL 2020 12:31PM by PIB Thiruvananthpuram

 

 ഗിരിവർഗ്ഗ ജനതയിൽ നിന്ന് വിറ്റഴിക്കാത്ത  ഒരുലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ട്രൈഫെഡ് വാങ്ങി ഓൺലൈൻ വഴി,  കിഴിവ് നൽകി  വിപണനം നടത്തുന്നു.

 

 ജീവിതത്തിന്റെ സമഗ്ര മേഖലയും  ഓൺലൈനിലേക്ക് മാറിയതോടെ ഗിരിവർഗ്ഗ ജനതയുടെ ഉൽപ്പന്നങ്ങളുടെ വിപണനവും ഡിജിറ്റൽ രൂപത്തിൽ ആക്കി മാറ്റാൻ കേന്ദ്ര ഗിരിവർഗ്ഗ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡ് പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇ - പ്ലാറ്റ്ഫോമിലൂടെ ഗ്രാമങ്ങളിലെ ഉൽപ്പന്ന നിർമാതാക്കൾ,  കലാകാരന്മാർ എന്നിവർക്ക് ദേശീയ-അന്തർദേശീയ വിപണിയുമായി ബന്ധപ്പെടാൻ സാധിക്കും. വൻ ധൻ യോജന,  ഗ്രാമീണ വിപണികൾ,  സംഭരണശാലകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ ട്രൈഫെഡ് നടത്തിവരികയാണ്. ഗിരിവർഗ്ഗ ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞ് ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അവയെ മാപ്പ് ചെയ്യുന്ന ഡിജിറ്റൽ പദ്ധതി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത'സ്വയംപര്യാപ്ത ഇന്ത്യ'യുടെ നേട്ടങ്ങൾ ലഭിക്കുന്നതിന് ഗിരിവർഗ്ഗ ജനതയെ സഹായിക്കും. കോവിഡ് 19 മഹാമാരിയുടെ പെട്ടെന്നുള്ള വ്യാപനവും ലോക്ഡൗണും  മൂലം ഗിരിവർഗ്ഗ കലാകാരന്മാരുടെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കാതെ കെട്ടി  കിടക്കുകയായിരുന്നു .ഈ  ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനും അതിന്റെ പ്രയോജനം ഗിരിവർഗ്ഗ കുടുംബങ്ങൾക്ക് ലഭിക്കുന്നതിനും ട്രൈഫെഡ്  ഏകദേശം ഒരു ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ വാങ്ങി. നിശ്ചിത തുക  കിഴിവ് നൽകി ഉൽപ്പന്നങ്ങൾ ട്രൈബ്സ് ഇന്ത്യ വെബ്സൈറ്റ് വഴിയും മറ്റ് ഓൺലൈൻ റീറ്റെയ്ൽ  പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട്,  ജിഇഎം എന്നിവ വഴിയും  വിൽക്കാനാണ് ട്രൈഫെ ഡ് പദ്ധതിയിട്ടിരിക്കുന്നത്.



(Release ID: 1641843) Visitor Counter : 123