രാഷ്ട്രപതിയുടെ കാര്യാലയം
കാർഗിൽ വിജയ് ദിവസിൽ രാഷ്ട്രപതി ആർമി ആശുപത്രിക്ക് സംഭാവന നൽകി
प्रविष्टि तिथि:
26 JUL 2020 12:57PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 24, 2020
കാർഗിൽ യുദ്ധത്തിൽ ധീരമായി പോരാടി ജീവത്യാഗം ചെയ്ത സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് കൊണ്ട് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഇന്ന് (2020 ജൂലൈ 26) 20 ലക്ഷം രൂപയുടെ ചെക്ക് ഡൽഹിയിലെ ആർമി ആശുപത്രിക്ക് (റിസർച്ച് ആൻഡ് റഫറൽ) സമ്മാനിച്ചു. കോവിഡ്-19 പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാൻ ഡോക്ടർമാരെയും പാരാമെഡിക്കൽ വിഭാഗത്തെയും സഹായിക്കുന്ന ഉപകരണങ്ങൾ വാങ്ങാനാണിത്.
കോവിഡ് സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിലെ സാധ്യമാവുന്ന ചെലവുകൾ ചുരുക്കിയാണ് ആർമി ആശുപത്രിക്കായി രാഷ്ട്രപതിയുടെ സംഭാവന.
ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യ പ്രവർത്തകർക്കുള്ള ശ്വസനത്തിനും അണുബാധയിൽ നിന്ന് അവരെ സംരക്ഷിക്കാനുമുള്ള അത്യാധുനിക ഉപകരണങ്ങളായ പിഎപിആർ (പവർഡ് എയർ പ്യൂരിഫൈയിംഗ് റെസ്പിറേറ്റർ) യൂണിറ്റുകൾ വാങ്ങുന്നതിന് രാഷ്ട്രപതിയുടെ സംഭാവന ആർമി ആശുപത്രി ഉപയോഗിക്കും.
ആർമി ആശുപത്രി (റിസർച്ച് ആൻഡ് റഫറൽ) ഇന്ത്യയിലെ സായുധ സേനയുടെ ഏറ്റവും മികച്ച മെഡിക്കൽ കെയർ സെന്ററാണ്.
(रिलीज़ आईडी: 1641388)
आगंतुक पटल : 229