ഗ്രാമീണ വികസന മന്ത്രാലയം
ഗ്രാമീണ വികസനത്തിനുള്ള ധനകാര്യ മാനേജ്മെൻറ് സൂചിക കേന്ദ്ര ഗ്രാമീണവികസന -പഞ്ചായത്തിരാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പുറത്തിറക്കി
Posted On:
25 JUL 2020 3:22PM by PIB Thiruvananthpuram
“ഗ്രാമീണ വികസന പദ്ധതികളുടെ നഷ്ട സാധ്യതാ അധിഷ്‌ഠിത ആഭ്യന്തര ഔദ്യോഗിക കണക്കു പരിശോധന ശക്തിപ്പെടുത്തുക (റിസ്ക് ബേസ്ഡ് ഇന്റേണൽ ഓഡിറ്റ്) ” എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ് കേന്ദ്ര ഗ്രാമീണ വികസന-പഞ്ചായത്തിരാജ്- കൃഷി- കർഷക ക്ഷേമമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമീണ വികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി, ഗ്രാമീണ വികസന സെക്രട്ടറി ശ്രീ എൻ. എൻ. സിൻഹ, ഗ്രാമീണ വികസന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. അസം,ബീഹാർ, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി 10 സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള “ഗ്രാമീണവികസന പദ്ധതികളുടെ ധനകാര്യ മാനേജ്മെൻറ് സൂചിക” ശ്രീ നരേന്ദ്ര സിംഗ് തോമർ തദവസരത്തിൽ പുറത്തിറക്കി. ഇനിപ്പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക പുറത്തിറക്കിയത്.
> വാർഷിക പദ്ധതി തയ്യാറാക്കൽ, സാമ്പത്തിക വർഷത്തേക്കുള്ള ഫണ്ടുകളുടെ ആവശ്യകത മുൻകൂട്ടി ആസൂത്രണം ചെയ്യുക, സംസ്ഥാന വിഹിതം വേഗത്തിൽ ലഭ്യമാക്കുക, ഫണ്ടുകൾ യഥാസമയം വിനിയോഗിക്കുക, യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ യഥാസമയം സമർപ്പിക്കുക തുടങ്ങിയവ.
> പബ്ലിക് ഫിനാൻഷ്യൽ മാനേജുമെന്റ് സിസ്റ്റം (പി.എഫ്.എം.എസ്.) , നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവയുടെ ശരിയാം വിധമുള്ള നടപ്പാക്കൽ.
> ഇന്റേണൽ ഓഡിറ്റ് അഥവാ ആഭ്യന്തര കണക്കു പരിശോധന
> സോഷ്യൽ ഓഡിറ്റ് അഥവാ സാമൂഹ്യ കണക്കു പരിശോധന
സൂചിക മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നത് സംസ്ഥാനങ്ങൾക്കിടയിൽ മത്സരാത്മകവും സഹകരണാത്മകവുമായ ഫെഡറലിസം എന്ന മനോഭാവം വളർത്തുമെന്ന് ശ്രീ തോമർ പറഞ്ഞു.ഗ്രാമീണ വികസന പദ്ധതികൾക്കായി ഗ്രാമപഞ്ചായത്തുകളിലൂടെ വിനിയോഗിക്കുന്ന വലിയ തുക ഗ്രാമീണ തലത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
***
(Release ID: 1641204)
Visitor Counter : 193